/indian-express-malayalam/media/media_files/uploads/2023/10/laptops.jpg)
ലാപ്ടോപ്പ്, കമ്പ്യൂട്ടര്‍ ഇറക്കുമതിയില്‍ ലൈസന്‍സ്; പ്രതിഷേധം, മുന്‍ നിലപാട് പരിഷ്‌കരിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് ലാപ്ടോപ്പുകളും കമ്പ്യൂട്ടറുകളും ഉള്‍പ്പെടെയുള്ള ഐടി ഹാര്‍ഡ്വെയറുകളുടെ ഇറക്കുമതിയില്‍ കേന്ദ്രം 'ഇംപോര്‍ട്ട് മാനേജ്‌മെന്റ് സിസ്റ്റം' കൊണ്ടുവന്നു. നേരത്തെ കൊണ്ടുവന്ന നിയത്രണങ്ങളില്‍ ആഗോളതലത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് നിലപാട് പരിഷ്‌കരിച്ചത്. വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ യുഎസും ചൈനയും ദക്ഷിണ കൊറിയയും തായ് വാനും ആശങ്കകള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.
നിര്‍ദ്ദിഷ്ട സംവിധാനത്തിന് കീഴില്‍ ഐടി ഹാര്‍ഡ്വെയര്‍ കമ്പനികള്‍ അവരുടെ ഇറക്കുമതി, അവര്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഡാറ്റ രജിസ്റ്റര്‍ ചെയ്യുകയും വെളിപ്പെടുത്തുകയും ചെയ്യണം. ലൈസന്‍സിംഗ് വിജ്ഞാപനം ഒരുതരം ക്വാട്ട സമ്പ്രദായത്തിലേക്ക് നയിക്കുമെന്ന് ഭയന്ന വ്യവസായത്തിന് പുതിയ പരിഷ്‌കാരം വലിയ ആശ്വാസമാണ്.
ലാപ്ടോപ്പുകളുടെയും കമ്പ്യൂട്ടറുകളുടെയും ഇറക്കുമതി പരിശോധിക്കുക എന്നതാണ് ഈ നടപടിയുടെ പിന്നിലെ പ്രധാന ഉദ്ദേശ്യം. ലാപ്‌ടോപ്പുകളില്‍ ഭൂരിഭാഗവും ചൈനയില്‍ നിന്നാണ് വരുന്നതെന്നത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്. സ്പെയര്‍, പാര്‍ട്സ്, അസംബ്ലികള്‍, സബ് അസംബ്ലികള്‍, ഘടകഭാഗങ്ങള്‍, ക്യാപിറ്റല്‍ ഗുഡ്സിന് ആവശ്യമായ നോട്ടിഫൈഡ് ഐടി ഹാര്‍ഡ്വെയര്‍ ഇനങ്ങള്‍ എന്നിവയുടെ ഇറക്കുമതിയ്ക്കൊപ്പം പ്രത്യേക സാമ്പത്തിക മേഖലകള്‍ (സെസ്) വഴിയുള്ള ഇറക്കുമതിയിലും മാറ്റമുണ്ട്.
ബാഗേജ് നിയമങ്ങള്‍ പ്രകാരം ഇറക്കുമതിക്ക് നിയന്ത്രണങ്ങളൊന്നും ഉണ്ടാകില്ല, ഇ-കൊമേഴ്സ് പോര്‍ട്ടലുകളില്‍ നിന്ന് പോസ്റ്റ് അല്ലെങ്കില്‍ കൊറിയര്‍ വഴി വാങ്ങിയവ ഉള്‍പ്പെടെ ഒരു ലാപ്ടോപ്പ്, ടാബ്ലെറ്റ്, പേഴ്സണല്‍ കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ അള്‍ട്രാ-സ്‌മോള്‍ ഫോം ഫാക്ടര്‍ കമ്പ്യൂട്ടര്‍ എന്നിവയുടെ ഇറക്കുമതിയും ഒഴിവാക്കപ്പെടും.
ഇറക്കുമതി നിയന്ത്രണങ്ങളില്‍ കേന്ദ്രം അതിന്റെ നിലപാട് മാറ്റാന്‍ ഒരുങ്ങുകയാണെന്നും ഇറക്കുമതി നിരീക്ഷിക്കുന്നതിനുള്ള നടപടി 'ഇംപോര്‍ട്ട് മാനേജ്‌മെന്റ് സിസ്റ്റം' എന്നറിയപ്പെടുമെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് സെപ്റ്റംബറില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറക്കുമതി നിരീക്ഷിക്കുന്നതിനും അത്തരം ഇനങ്ങള്‍ വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണെന്ന് ഉറപ്പാക്കുന്നതിനുമുള്ള 'എന്‍ഡ്-ടു-എന്‍ഡ്' ഓണ്‍ലൈന്‍ സംവിധാനമാക്കി മാറ്റുന്നതിനാണ് ഈ മാറ്റങ്ങള്‍ വരുത്തിയതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇലക്ട്രോണിക് സാധനങ്ങളുടെയും ലാപ്ടോപ്പുകള്‍/കമ്പ്യൂട്ടറുകളുടെയും ഇറക്കുമതിയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ വര്‍ധിച്ചു. ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി മുന്‍വര്‍ഷത്തെ 4.73 ബില്യണ്‍ ഡോളറില്‍ നിന്ന് 6.96 ബില്യണ്‍ ഡോളറായി വര്‍ദ്ധിച്ചു, മൊത്തത്തിലുള്ള ഇറക്കുമതിയില്‍ 4-7 ശതമാനം വിഹിതം.
ലാപ്ടോപ്പുകള്‍, പാംടോപ്പുകള്‍ എന്നിവയുള്‍പ്പെടെയുള്ള പേഴ്സണല്‍ കമ്പ്യൂട്ടറുകളുടെ വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ ഇറക്കുമതി. ഈ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതി 558.36 മില്യണ്‍ ഡോളറായിരുന്നു, മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 618.26 മില്യണ്‍ ഡോളറായിരുന്നു. ഇന്ത്യയുടെ പേഴ്സണല്‍ കമ്പ്യൂട്ടറുകളുടെയും ലാപ്ടോപ്പുകളുടെയും ഇറക്കുമതിയുടെ ഏകദേശം 70-80 ശതമാനവും ചൈനയില്‍ നിന്നാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.