ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹപ്രായം പുനർനിശ്ചയിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉടനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട് പഠനങ്ങൾ നടത്താൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

കഴിഞ്ഞ ആറ് വർഷമായി സർക്കാർ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഫലമായി രാജ്യത്ത് പെൺകുട്ടികളുടെ പഠനനിലവാരം ഉയർന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. വിവാഹപ്രായം പുനർനിർണയിക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്തിയ കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ഉറപ്പ് നൽകുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

Read Also; ‘കൃഷ്ണ ‌ജന്മസ്ഥലത്തെ’ പള്ളി നീക്കം ചെയ്യണമെന്ന ഹർജി മഥുര കോടതി ഫയലിൽ സ്വീകരിച്ചു

പെൺകുട്ടികളുടെ വിവാഹപ്രായം എന്തായിരിക്കണമെന്ന് പൊതുവെ ഒരു ചർച്ച നടക്കുന്നുണ്ട്. കമ്മിറ്റിയുടെ റിപ്പോർട്ടിനെക്കുറിച്ചും സർക്കാർ എപ്പോൾ തീരുമാനമെടുക്കുമെന്ന് ചോദിച്ചും രാജ്യമെമ്പാടുമുള്ള സ്ത്രീകളിൽ നിന്ന് തനിക്ക് കത്തുകൾ ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് രാജ്യത്തെ പെൺകുട്ടികളുടെ വിവാഹപ്രായം പുനർനിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കമ്മിറ്റിക്ക് രൂപം നൽകിയ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. നിലവിൽ രാജ്യത്ത് 18 വയസാണ് പെൺകുട്ടികളുടെ വിവാഹപ്രായം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook