ന്യൂ​ഡ​ല്‍​ഹി: കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പിൻവലിക്കാൻ കേന്ദ്രസർക്കാർ നീക്കം. സംസ്ഥാനങ്ങൾ പ്രതിഷേധം അറിയിച്ച സാഹചര്യത്തിലാണ് വിവാദ ഉത്തരവ് പിൻവലിക്കാൻ കേന്ദ്രം തീരുമാനിച്ചത്. വനം – പരിസ്ഥിതി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ഇക്കാര്യം ദി ഇന്ത്യൻ എക്സ്‌പ്രസിനോട് സ്ഥിരീകരിച്ചു.

മൃ​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ക്രൂ​ര​ത ത​ട​യു​ന്ന നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി​വ​രു​ത്തി 2017 മെയ് 23 നാണ് കേന്ദ്രം കശാപ്പ് നിരോധിച്ച് ഉത്തരവിട്ടത്. “ഉത്തരവ് പിൻവലിക്കുകയാണെന്ന് കാട്ടി നിയമമന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്”, അദ്ദേഹം ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു.

ഉത്തരവിന് പിന്നാലെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഗോ സംരക്ഷകരുടെ നേതൃത്വത്തിൽ അക്രമങ്ങൾ ആരംഭിച്ചതോടെയാണ് കേന്ദ്രത്തിന് തലവേദനയായത്. ഇതോടെയാണ് സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ കടുത്ത എതിർപ്പ് കേന്ദ്ര മന്ത്രാലയത്തെ അറിയിച്ചത്.

രാജ്യത്തെ കർഷകരുടെ എതിർപ്പും ഇതിന് കാരണമായി. കാർഷികാവശ്യത്തിന് മാത്രമായേ ഇനി കന്നുകാലി ചന്തകൾ പ്രവർത്തിക്കാവൂ എന്ന ഉത്തരവ് പ്രായോഗികമായി നടപ്പാക്കാനാവില്ലെന്നാണ് കർഷകർ പറഞ്ഞത്. ഈ പ്രതികൂല സാഹചര്യങ്ങൾ പരിഗണിച്ചാണ് കേന്ദ്രം ഉത്തരവ് പിൻവലിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ