scorecardresearch

Latest News

മാസ്‌ക് ധരിക്കുന്നതും സാമൂഹ്യ അകലം പാലിക്കുന്നതും തുടരണമെന്ന് കേന്ദ്രം

ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല കത്തയച്ചു

Mask, covid

ന്യൂഡൽഹി: മാസ്ക് ധരിക്കുന്നതും സാമൂഹ്യ അകലം പാലിക്കുന്നതും തുടരണമെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇനി മുതൽ മാസ്ക് ധരിക്കേണ്ടതില്ലെന്ന തെറ്റായ വിവരം പ്രചരിച്ച സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡ് പ്രതിരോധത്തിനായി 2005ലെ ദുരന്ത നിവാരണ നിയമ പ്രകാരം ഏര്‍പ്പെടുത്തിയിരുന്ന നടപടികള്‍ പിന്‍വലിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളെ അറിയിച്ചിരുന്നു. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാന സർക്കാരുകൾക്ക് അയച്ച കത്തിലാണ് ഇക്കാര്യമറിയിച്ചത്.

കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ ദുരന്തനിവാരണ നിയമത്തിലെ നിബന്ധനകള്‍ ഉൾപ്പെടുന്ന നിലവിലെ ഉത്തരവിന്റെ കാലാവധി കഴിഞ്ഞാൽ പുതിയ പുറപ്പെടുവിക്കില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി 25നു പുറപ്പെടുവിച്ച ഉത്തരവിന്റെ കാലാവധി മാര്‍ച്ച് 31 വരെയാണ്. ആഭ്യന്ത്ര മന്ത്രാലയത്തിന്റെ കത്തിന്റെ സാഹചര്യത്തിലാണ് മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇതോടെ ഒഴിവാകുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.

മാസ്ക് ധരിക്കാത്തതിനും ആൾക്കൂട്ട നിയന്ത്രങ്ങൾ ലംഘിക്കുന്നതിനും ദുരന്ത നിവാരണ നിയമ പ്രകാരമാണ് കേസെടുത്തിരുന്നത്. എന്നാൽ, ആരോഗ്യമന്ത്രാലയം പറഞ്ഞിട്ടുള്ള മാസ്‌ക് ഉപയോഗം, സാനിറ്റൈസഷൻ, കൈകഴുകാൻ തുടങ്ങിയ നിര്‍ദേശങ്ങള്‍ തുടരണമെന്നും കേന്ദ്രം അറിയിച്ചു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ സംസ്ഥാനങ്ങള്‍ക്ക് അതനുസരിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ കേന്ദ്രം വ്യക്തമാക്കി.

കോവിഡ് വ്യാപനം തടയാന്‍ 2020 മാർച്ച് മുതലാണ് മാസ്‌ക് ഉപയോഗവും കൂടിച്ചേരലുകള്‍ക്ക് നിയന്ത്രണങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാൽ സാഹചര്യം കണക്കിലെടുത്ത് മുൻകരുതലിന്റെ ഭാഗമായി മാസ്കും സാനിറ്റൈസറും ഒഴിവാക്കാത്തതാണു നല്ലതെന്നും ആഭ്യന്തര സെക്രട്ടറി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര നിർദേശത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഉത്തരവിറക്കും.

Also Read: ഞങ്ങളുടെ പരമാവധി ശേഷിയായി; ഇനിയും അഭയാർത്ഥികളെ സ്വീകരിക്കാനാവില്ല: വാർസോ ഗവർണർ

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Govt to revoke provisions of disaster management act for covid