scorecardresearch

നവംബര്‍ 8 'കളളപ്പണവിരുദ്ധ ദിനം' ആയി ആചരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

നവംബര്‍ 8ന് കരിദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്ത കോണ്‍ഗ്രസിന്റെ നടപടിയെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി വിമര്‍ശിച്ചു

നവംബര്‍ 8ന് കരിദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്ത കോണ്‍ഗ്രസിന്റെ നടപടിയെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി വിമര്‍ശിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Arvind Kejriwal, Ramjat Malani, Arun Jaitley, Defamation case, 10 കോടി, അരുൺ ജയ്റ്റ്ലി, അരവിന്ദ് കെജ്രിവാൾ, രാംജത് മലാനി, മാനനഷ്ട കേസ്

ന്യൂഡല്‍ഹി: നോട്ട് നിരോധനം പ്രഖ്യാപിച്ച നവംബര്‍ 8ന് കളളപ്പണ വിരുദ്ധ ദിനം ആചരിക്കാന്‍ കേന്ദ്രത്തിന്റെ തീരുമാനം. രാജ്യത്തെ ഒന്നാകെ പിടിച്ചുലച്ച നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതിന്റെ ആദ്യ വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കേന്ദ്ര തീരുമാനം. നവംബര്‍ 8ന് കരിദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്ത കോണ്‍ഗ്രസിന്റെ നടപടിയെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി വിമര്‍ശിക്കുകയും ചെയ്തു.

Advertisment

പ്രസ്തുത ദിനം കരിദിനമായി ആചരിക്കുമെന്ന് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പ്രഖ്യാപിച്ചിരുന്നു. രാജ്യത്തുടനീളം അന്ന് പരിപാടികള്‍ സംഘടിപ്പിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. എന്നാല്‍ കളളപ്പണത്തിനെതിരെ കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി.

'ആവശ്യമായ അവസരങ്ങള്‍ കോണ്‍ഗ്രസിന് ഭരണത്തില്‍ ഇരുന്നപ്പോള്‍ കിട്ടിയിട്ടുണ്ട്. എന്നാല്‍ യാതൊന്നും തന്നെ അവര്‍ കളളപ്പണത്തിനെതിരെ ചെയ്തിട്ടില്ല. രാജ്യത്തെ തകര്‍ത്തവരാണ് ഇപ്പോള്‍ അവബോധം നടത്തുന്നത്", ജെയ്റ്റ്ലി പറഞ്ഞു.

Arun Jaitley Demonetisation

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: