ന്യൂഡല്‍ഹി: ഗാര്‍ഹിക പാചകവാതക വില്‍പ്പനയിലെ നഷ്ടം നികത്താന്‍ മൂന്നു പൊതുമേഖലാ എണ്ണവിപണന കമ്പനികള്‍ക്കു കേന്ദ്രസര്‍ക്കാര്‍ ഒറ്റത്തവണ ഗ്രാന്റായി 22,000 കോടി രൂപ നല്‍കും. കഴിഞ്ഞ രണ്ടു വര്‍ഷത്തെ നഷ്ടം നികത്താനാണു ഗ്രാന്റ് നല്‍കുന്നത്.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐ ഒ സി), ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബി പി സി എല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (എച്ച് പി സി എല്‍) എന്നീ കമ്പനികള്‍ക്കാണു ഗ്രാന്റ് നല്‍കുന്നത്. തുക നല്‍കാന്‍ പ്രധാനമന്ത്രി നന്ദ്രേ മോദി അധ്യക്ഷതയില്‍ നടന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചതായി വിവര, പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു.
2020 ജൂണ്‍ മുതല്‍ 2022 ജൂണ്‍ വരെയുള്ള കാലയളവില്‍ ഉപയോക്താക്കള്‍ക്കു ചെലവിലും കുറഞ്ഞ തുകയ്ക്കു എല്‍ പി ജി വിറ്റ വകയിലുണ്ടായ നഷ്ടം നികത്താനാണു ഗ്രാന്റ് നല്‍കുന്നത്. മൂന്നു കമ്പനികളും സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്കാണ് ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് എല്‍ പി ജി വില്‍ക്കുന്നത്.
2020 ജൂണിനും 2022 ജൂണിനുമിടയില്‍ എല്‍ പി ജിയുടെ രാജ്യാന്തര വില 300 ശതമാനത്തോളം വര്‍ധിച്ചിരുന്നു. എന്നാല്‍, രാജ്യാന്തര വിലയിലെ ഏറ്റക്കുറച്ചിലുകളിനിന്നു ഗാര്‍ഹിക ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനായി ചെലവ് വര്‍ധന പൂര്‍ണമായി അടിച്ചേല്‍പ്പിച്ചിട്ടില്ലെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
ഈ കാലയളവില്‍ ഗാര്‍ഹി പാചകവാതക വിലയില്‍ 72 ശതമാനം മാത്രമാണ് വര്‍ധനയുണ്ടായതെന്നും ഇതു മൂന്നു പൊതുമേഖലാ സ്ഥാപനങ്ങളെയും വലിയ നഷ്ടത്തിലേക്കു നയിച്ചുവെന്നും പ്രസ്താവനയില്‍ പറയുന്നു.
''ഈ നഷ്ടങ്ങള്‍ക്കിടയിലും, മൂന്നു പൊതുമേഖലാ സ്ഥാപനങ്ങളും അവശ്യ പാചക ഇന്ധനത്തിന്റെ തുടര്‍ച്ചയായ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. അതിനാല്‍ ഗാര്‍ഹിക എല്‍ പ ിജിയിലെ ഈ നഷ്ടത്തിന് മൂന്നു പൊതുമേഖലാ എണ്ണവിപണ കമ്പനികള്‍ക്ക് ഒറ്റത്തവണ ഗ്രാന്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു,'' പ്രസ്താവനയില്‍ പറയുന്നു.