ന്യൂഡൽഹി: പാർലമെന്രിന്രെ ബജറ്റ് സമ്മേളനം നാളെ ആരംഭിക്കും. പ്രസിഡന്ര് രാംനാഥ് കോവിന്ദ് പാർലമെന്രിനെ അഭിസംബോധന ചെയ്യും.

2018-19 ലെ ബജറ്റ് ധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലി ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ജി എസ് ടി നടപ്പാക്കിയ ശേഷം അവതരിപ്പിക്കുന്ന ആദ്യ ബജറ്റാണിത് സമ്മേളനം ഏപ്രിൽ ആറ് വരെ നടക്കും

ബജറ്റ് സമ്മേളനം രണ്ട് ഘട്ടമായിട്ടായിരിക്കും നടക്കുക. ആദ്യ ഘട്ടം ഫെബ്രുവരി ഒമ്പതുവരെയായിരിക്കും. ഫെബ്രുവരി പത്ത് മുതൽ മാർച്ച് നാല് വരെയുളള ഇടവേളയ്ക്ക് ശേഷം രണ്ടാം ഘട്ടം മാർച്ച് അഞ്ച് മുതൽ ഏപ്രിൽ ആറ് വരെ നടക്കും.

ബജറ്റ് സമ്മേളനത്തിൽ മുത്തലാക്ക് ബിൽ പാസ്സാക്കണമെന്ന് നിലപാടാണ് സർക്കാരിനുളളതെന്ന് പാർലമെന്രറികാര്യ മന്ത്രി അനന്ത്കുമാർ പറഞ്ഞു.

കേന്ദ്ര സർക്കാർ ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്പ് സർവകക്ഷിയോഗം വിളിച്ചു. ലോകസഭാ സ്പീക്കർ സുമിത്രമഹാജൻ യോഗം വിളിച്ചത്. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുമയായി നടത്തുന്ന സർവകക്ഷിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അരുൺ ജെയ്‌റ്റ്‌ലി, അനന്ത് കുമാർ എന്നിവരും പങ്കെടുക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ