/indian-express-malayalam/media/media_files/uploads/2023/09/Nitin-Gadkari-File-Image.jpg)
Nitin Gadkari said he will propose additional GST on diesel-powered generators as well. (File image)
ഡീസൽ വാഹനങ്ങള്‍ക്ക് മലിനീകരണ നികുതിയായി 10 ശതമാനം അധിക ജി എസ് ടി ഏർപ്പെടുത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. സമൂഹ മാധ്യമമായ എക്സിലൂടെയാണ് കേന്ദ്ര മന്ത്രിയുടെ വിശദീകരണം.
"ഡീസൽ വാഹനങ്ങളുടെ വിൽപ്പനയിൽ 10 ശതമാനം അധിക ജി എസ് ടി ഈടാക്കുമെന്ന മാധ്യമ റിപ്പോർട്ടുകളില്‍ അടിയന്തരമായി വ്യക്തത വരുത്തേണ്ടതുണ്ട്. അത്തരത്തിലുള്ള ഒരു നിർദ്ദേശവും നിലവിൽ സർക്കാരിന്റെ സജീവ പരിഗണനയിലില്ല," അദ്ദേഹം കുറിച്ചു.
63-ാം വാർഷിക സിയാം കൺവെൻഷനിൽ സംസാരിച്ചപ്പോഴായിരുന്നു കേന്ദ്ര മന്ത്രി പുതിയ നീക്കത്തെക്കുറിച്ച് വ്യക്തമാക്കിയത്. ഇത് മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിയുടെ വിശദീകരണം വന്നത്.
അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി ഡീസൽ വാഹനങ്ങൾക്കും ഡീസൽ ജെൻസെറ്റുകൾക്കും 10 ശതമാനം അധിക ജിഎസ്ടിയുടെ രൂപത്തിൽ 'മലിനീകരണ നികുതി' ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
ഡീസലിൽ ഓടുന്ന വാഹനങ്ങൾക്ക് 10 ശതമാനം അധിക ജിഎസ്ടി ഏർപ്പെടുത്തണമെന്ന് കാണിച്ച് ധനമന്ത്രിക്ക് കത്ത് ഇന്ന് വൈകുന്നേരം കൈമാറുമെന്ന് കേന്ദ്ര റോഡ്-ഗതാഗത-ഹൈവേ ഗഡ്കരി പറഞ്ഞു.
ഡീസലിൽ ഓടുന്ന വാഹനങ്ങൾക്ക് 10 ശതമാനം അധിക ജിഎസ്ടി ഏർപ്പെടുത്തണമെന്ന് കാണിച്ച് ധനമന്ത്രിക്ക് കത്ത് ഇന്ന് വൈകുന്നേരം കൈമാറുമെന്ന് ഗഡ്കരി പറഞ്ഞു.
'ഡീസലിനോട് ഉടൻ ടാറ്റ പറയൂ, അല്ലാത്തപക്ഷം ഈ വാഹനങ്ങൾ വിൽക്കുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടാകും, ഞങ്ങൾ നികുതി വർദ്ധിപ്പിക്കും,'ന്യൂഡൽഹിയിൽ ഒരു കൺവെൻഷനിൽ ഗഡ്കരി പറഞ്ഞു.
നിലവിൽ രാജ്യത്തെ ഒട്ടുമിക്ക വാണിജ്യ വാഹനങ്ങളും ഡീസൽ ഉപയോഗിച്ചാണ് ഓടുന്നത്.
പാസഞ്ചർ വെഹിക്കിൾ സെഗ്‌മെന്റിൽ, മാരുതി സുസുക്കി ഇന്ത്യയും ഹോണ്ടയും ഉൾപ്പെടെ വിവിധ കാർ നിർമ്മാതാക്കൾ ഇതിനകം ഡീസൽ കാറുകളുടെ നിർമ്മാണം നിർത്തി.
രാജ്യത്ത് ഡീസൽ കാറുകൾ ഇതിനകം തന്നെ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും നിർമ്മാതാക്കൾ ഇവ വിപണിയിൽ വിൽക്കുന്നത് നിർത്തണമെന്നും ഗഡ്കരി പറഞ്ഞു.
ഡീസലിനെ 'അപകടകരമായ ഇന്ധമെന്നു' വിശേഷിപ്പിച്ച അദ്ദേഹം, ആവശ്യം നിറവേറ്റാൻ രാജ്യം ഇന്ധനം ഇറക്കുമതി ചെയ്യേണ്ടി വരുന്നതായും പറഞ്ഞു.
'ഡീസലിനോട് ടാറ്റ പറയൂ… ദയവായി അവയുടെ നിർമ്മാണം നിർത്തൂ, അല്ലാത്തപക്ഷം ഞങ്ങൾ നികുതി കൂട്ടും, ഡീസൽ കാറുകൾ വിൽക്കുന്നത് ബുദ്ധിമുട്ടാകും,' ഗഡ്കരി പറഞ്ഞു.
ഡീസലിൽ പ്രവർത്തിക്കുന്ന ജനറേറ്ററുകൾക്കും അധിക ജിഎസ്ടി ഈടാക്കാൻ നിർദേശിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വാഹനങ്ങളുടെ തരം അനുസരിച്ച് 1 ശതമാനം മുതൽ 22 ശതമാനം വരെ അധിക സെസ് സഹിതം നിലവിൽ 28 ശതമാനം ജിഎസ്ടിയിലാണ് ഓട്ടോമൊബൈലുകൾക്ക് നികുതി ചുമത്തുന്നത്. എസ്‌യുവികൾക്ക് 28 ശതമാനം നിരക്കിൽ ഏറ്റവും ഉയർന്ന ജിഎസ്ടിയും 22 ശതമാനം നഷ്ടപരിഹാര സെസുമുണ്ട്.
എഥനോൾ പോലുള്ള പരിസ്ഥിതി സൗഹൃദ ബദൽ ഇന്ധനങ്ങളിലും ഹരിത ഹൈഡ്രജനിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം വ്യവസായത്തോട് ആവശ്യപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.