scorecardresearch

ഊർജ പ്രതിസന്ധി രൂക്ഷം; കൽക്കരി കടത്തുന്ന ട്രെയിനുകൾ വേഗത്തിലാക്കാൻ 657 യാത്രാ ട്രെയിൻ സർവീസുകൾ റദ്ദാക്കാൻ തീരുമാനം

വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി 533 കൽക്കരി റേക്കുകൾ സർവീസ് നടത്തുന്നതാാണ് റിപ്പോർട്ട്

Mangala, Netravathi, Janshadabdi, നേത്രാവതി, മംഗള, ജനശദാബ്ദി, irctc, irctc website, irctc train enquiry, irctc login, irctc availability, irctc share price, irctc news, irctc customer care, irctc pnr, irctc air, irctc app, train running status, train number, train schedule, train live status train pnr, ട്രെയിന്‍, ട്രെയിന്‍ time, ട്രെയിന്‍ ടൈം, ട്രെയിന്‍ ടൈം ടേബിള്‍, ട്രെയിന്‍ സമയം, ട്രെയിന്‍ ട്രെയിന്‍ സമയം കോഴിക്കോട്, ട്രെയിന്‍ ട്രെയിന്‍ സമയം കോഴിക്കോട് കണ്ണൂര്‍, ട്രെയിന്‍ യാത്ര വിവരണം, ട്രെയിന്‍ യാത്ര, ട്രെയിന്‍ ഗതാഗതം

ന്യൂഡൽഹി: രാജ്യത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിൽ കൽക്കരി കൊണ്ടുപോവുന്ന ചരക്കു തീവണ്ടികളുടെ ഗതാഗതം വേഗത്തിലാക്കുന്നതിന് 657 പാസഞ്ചർ ട്രെയിൻ സർവീസുകൾ റദ്ദാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.

റദ്ദാക്കിയ ട്രെയിനുകൾ/സർവീസുകൾ

  • 1) 18237 – Chhattisgarh Daily Express (KRBA to ASR) – 57 services cancelled.
  • 2) 18238 – Chhattisgarh Daily Express (ASR to BSP) – 57 services cancelled.
  • 3) 12771 – Secunderabad – Raipur SF Tri-weekly Express – 13 services cancelled.
  • 4) 12772 – Raipur – Secunderabad SF Tri-weekly Express – 13 services cancelled.
  • 5) 12880 – Bhubaneswar – Mumbai LTT SF Bi-weekly Express – 9 services cancelled.
  • 6) 12879 – Mumbai LTT – Bhubaneswar SF Bi-weekly Express – 9 services cancelled.
  • 7) 22866 – Puri – Mumbai LTT SF Weekly Express – 4 services cancelled.
  • 8) 22865 – Mumbai LTT – Puri SF Weekly Express – 4 services cancelled.
  • 9) 12812 – Hatia – Mumbai LTT SF Bi-weekly Express – 8 services cancelled.
  • 10) 12811 – Mumbai LTT – Hatia SF Bi-weekly Express – 8 services cancelled.
  • 11) 22847 – Visakhapatnam – Mumbai LTT SF Weekly Express – 4 services cancelled.
  • 12) 22848 – Mumbai LTT – Visakhapatnam SF Weekly Express – 4 services cancelled.
  • 13) 20843 – Bilaspur – Bhagat Ki Kothi SF Bi-weekly Express – 9 services cancelled.
  • 14) 20844 – Bhagat Ki Kothi – Bilaspur SF Bi-weekly Express – 9 services cancelled.
  • 15) 20845 – Bilaspur – Bikaner SF Bi-weekly Express – 8 services cancelled.
  • 16) 20846 – Bikaner – Bilaspur SF Bi-weekly Express – 8 services cancelled.
  • 17) 12807 – Samta Express (VSKP to NZM) – 20 services cancelled.
  • 18) 12808 – Samta Express (NZM to VSKP) – 20 services cancelled.
  • 19) 18236 – Bilaspur – Bhopal Express Cum Passenger – 37 services cancelled.
  • 20) 18235 – Bhopal – Bilaspur Express cum Passenger – 37 services cancelled.
  • 21) 18247 – Bilaspur – Rewa Express – 37 services cancelled.
  • 22) 18248 – Rewa – Bilaspur Express – 37 services cancelled.
  • 23) 11265 – Jabalpur – Ambikapur Intercity Express – 37 services cancelled.
  • 24) 11266 – Ambikapur – Jabalpur Intercity Express – 37 services cancelled.
  • 25) 12767 – Hazur Sahib Nanded – Santragachi SF Weekly Express – 6 services cancelled.
  • 26) 12768 – Santragachi – Hazur Sahib Nanded SF Weekly Express – 6 services cancelled.
  • 27) 22169 – Rani Kamlapati (Habibganj) – Santragachi Weekly Humsafar Express – 5 services cancelled.
  • 28) 22170 – Santragachi – Rani Kamlapati (Habibganj) Humsafar Express – 6 services cancelled.
  • 29) 08861 – Gondia – Jharsuguda MEMU Special – 30 services cancelled.
  • 30) 08862 – Jharsuguda – Gondia MEMU Special – 30 services cancelled.
  • 31) 08709 – Raipur – Dongargarh MEMU Special – 44 services cancelled.
  • 32) 08710 – Dongargarh – Raipur MEMU Special – 44 services cancelled.

കേരളത്തിലേക്കുള്ളതോ കേരളം വഴി കടന്നു പോകുന്നതോ കേരളത്തിനകത്ത് സർവീസ് നടത്തുന്നതോ ആയയ ട്രെയിനുകൾ സർവീസ് റദ്ദാക്കിയവയിൽ ഉൾപ്പെടുന്നില്ല. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി 533 കൽക്കരി റേക്കുകൾ സർവീസ് നടത്തുന്നതാാണ് റിപ്പോർട്ട്.

കഴിഞ്ഞ ആഴ്‌ചയിൽ, ഇന്ത്യയിലെ മൊത്തം വൈദ്യുതി ക്ഷാമം 623 ദശലക്ഷം യൂണിറ്റിലെത്തിയിരുന്നു (എംയു),. താപവൈദ്യുത നിലയങ്ങളിൽ കൽക്കരി ശേഖരം കുറവായതിനാൽ ജാർഖണ്ഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബീഹാർ, ആന്ധ്രാപ്രദേശ് എന്നിവയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലും ഈ മാസം വൈദ്യുതി മുടങ്ങി.

പകർച്ചവ്യാധിക്ക് ശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കൽ മൂലം വർദ്ധിച്ചുവരുന്ന ആവശ്യകതയും ഇറക്കുമതി ചെയ്ത കൽക്കരി അധിഷ്ഠിത പവർ പ്ലാന്റുകളിൽ നിന്നുള്ള കുറഞ്ഞ വൈദ്യുതി ലഭ്യതയും ആഭ്യന്തര കൽക്കരി ഉപയോഗിച്ചുള്ള താപവൈദ്യുത നിലയങ്ങളിൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് കാരണമായി. ചില സംസ്ഥാനങ്ങൾ കൽക്കരി കമ്പനികൾക്ക് പണം നൽകുന്നതിൽ കാലതാമസം വരുത്തുന്നതും താപവൈദ്യുത നിലയങ്ങളിലെ സംഭരണം കുറയുന്നതിന് പ്രധാന കാരണമാണെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ പറയുന്നു.

വർദ്ധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധി തലസ്ഥാനത്തെ പ്രധാന സ്ഥാപനങ്ങളായ മെട്രോ സംവിധാനം, ആശുപത്രികൾ എന്നിവയിൽ വൈദ്യുതി മുടങ്ങാൻ ഇടയാക്കുമെന്ന് ഡൽഹി സർക്കാർ വ്യാഴാഴ്ച പറഞ്ഞിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Govt suspends 657 train services to make way for coal wagons heres the full list