ന്യൂഡല്‍ഹി: അധിക ചെലവുകള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് സാമ്പത്തിക ഞെരുക്കം ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് ചെലവ് ചുരുക്കല്‍ നയവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.

യാത്ര, ഭക്ഷണം തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള അധിക ചെലവ് ഒഴിവാക്കണമെന്ന് മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

Read Also: നേരിയ വെല്ലുവിളിയായി ജെയിന്‍ കോറല്‍കോവ്; കിഴക്കുഭാഗത്തേക്ക് ചരിച്ചുവീഴ്ത്തും

യാത്ര, ഭക്ഷണം, കോണ്‍ഫറൻസുകള്‍ എന്നിവയ്ക്കുള്ള ചെലവുകള്‍ 20 ശതമാനം കുറയ്ക്കണമെന്നാണ് കേന്ദ്രമന്ത്രിമാര്‍ക്ക് നിര്‍ദേശം. ഇതിനുവേണ്ട ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് ധനകാര്യ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരുടെ വിദേശയാത്ര അടക്കമുള്ള കാര്യങ്ങള്‍ കുറയ്‌ക്കേണ്ടി വരും.

രാജ്യത്ത് സാമ്പത്തിക ഞെരുക്കമുണ്ടെന്ന് നേരത്തെ തന്നെ വാർത്തകൾ ഉണ്ടായിരുന്നു. ഫെബ്രുവരി ഒന്നിനാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ്. അതിനു മുൻപ് സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ടു പോകുകയാണ് കേന്ദ്ര സർക്കാർ. അതേസമയം, സാമ്പത്തിക പ്രതിസന്ധിയില്ലെന്നും മറ്റ് ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നുമാണ് ധനമന്ത്രി അടക്കമുള്ളവർ അഭിപ്രായപ്പെടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook