scorecardresearch

ദലൈലാമയുടെ പരിപാടികൾക്ക് കേന്ദ്ര സർക്കാരിന്റെ വിലക്ക്; ചൈന ബന്ധം വഷളാണെന്ന് വിശദീകരണം

ചൈനയുടെ വെല്ലുവിളികളെ അതിജീവിച്ച് തിബറ്റൻ ജനത ഇന്ത്യയിൽ കഴിയുന്നതിന്റെ അറുപതാം വാർഷികാഘോഷ പരിപാടികളാണ് വിലക്കിയിരിക്കുന്നത്

ചൈനയുടെ വെല്ലുവിളികളെ അതിജീവിച്ച് തിബറ്റൻ ജനത ഇന്ത്യയിൽ കഴിയുന്നതിന്റെ അറുപതാം വാർഷികാഘോഷ പരിപാടികളാണ് വിലക്കിയിരിക്കുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ദലൈലാമയുടെ പരിപാടികൾക്ക് കേന്ദ്ര സർക്കാരിന്റെ വിലക്ക്; ചൈന ബന്ധം വഷളാണെന്ന് വിശദീകരണം

ന്യൂഡൽഹി: ചൈനയുമായുളള ബന്ധം സുഖകരമല്ലാത്ത സാഹചര്യത്തിൽ ഇന്ത്യയിലെ തിബറ്റൻ ജനതയുടെ അറുപതാം അതിജീവന വർഷത്തിന്റെ ആഘോഷ പരിപാടികൾ വേണ്ടെന്ന് വയ്ക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. അടുത്ത രണ്ട് മാസക്കാലയളവിൽ ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന ദലൈലാമയുടെ പരിപാടികൾക്കാണ് വിലക്ക് വന്നിരിക്കുന്നത്.

Advertisment

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മുതിർന്ന ഉദ്യോഗസ്ഥർക്കും പ്രധാന നേതാക്കൾക്കുമാണ് കത്തയച്ചിരിക്കുന്നത്. മാർച്ച് മാസത്തിന്റെ അവസാനവും ഏപ്രിൽ ആദ്യവുമാണ് പരിപാടികൾ നിശ്ചയിച്ചിരുന്നത്. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ, കാബിനറ്റ് സെക്രട്ടറി പി.കെ.ഫെബ്രുവരി 22 നാണ് ഇത് സംബന്ധിച്ച ആദ്യ നിർദ്ദേശം നൽകിയത്. പിന്നീട് സിൻഹയാണ് ഇക്കാര്യം മറ്റുളളവരെ അറിയിച്ചത്.

നയതന്ത്ര ബന്ധം അത്യധികം വഷളായിരിക്കുന്ന സാഹചര്യമാണെന്നും ഈ ഘട്ടത്തിൽ എല്ലാ പരിപാടികളും നിരുത്സാഹപ്പെടുത്തണമെന്നും ഇതിൽ ജനപങ്കാളിത്തം ഉണ്ടാകരുതെന്നുമാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഏപ്രിൽ ഒന്നിന് ന്യൂഡൽഹിയിലാണ് "നന്ദി ഇന്ത്യ" എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം. പിന്നാലെ മറ്റ് സംസ്ഥാനങ്ങളിലും ഈ പരിപാടി നടക്കും.

"പരിപാടി നിശ്ചയിക്കപ്പെട്ടിരിക്കുന്നത് ഇന്ത്യയും ചൈനയും തമ്മിലുളള നയതന്ത്ര ബന്ധം അത്യധികം വഷളായിരിക്കുന്ന സാഹചര്യത്തിലാണ്. പരിപാടിയിൽ ഇന്ത്യൻ സർക്കാർ പ്രതിനിധികളാരും പങ്കെടുക്കരുത്. പരിപാടിക്ക് ജനപങ്കാളിത്തവും കുറയ്ക്കണം," കാബിനറ്റ് സെക്രട്ടറിക്ക് അയച്ച കത്തിൽ വിജയ് ഗോഖലെ ആവശ്യപ്പെടുന്നു.

Advertisment
Dalai Lama China Tibet India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: