ന്യൂഡല്‍ഹി : ഓറഞ്ച് നിറത്തിലുള്ള പാസ്പ്പോര്‍ട്ട്‌ നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിഞ്ഞു. എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവര്‍ക്ക് ഓറഞ്ച് പാസ്പോര്‍ട്ട്‌ നല്‍കുന്ന തീരുമാനത്തില്‍ നിന്നാണ് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറിയത്. ഇതിനുപുറമേ അവസാന പേജും അതുപോലെ നിലനിര്‍ത്താനും തീരുമാനമായിട്ടുണ്ട്.  ഇന്ത്യൻ പൗരന്മാരെ രണ്ടു തരത്തിലാക്കുന്നതാണ് പാസ്പോർട്ട് പരിഷ്കരണമെന്നും മറ്റും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇന്നാണ് തീരുമാനം പിന്‍വലിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. വിവിധ സംഘടനകളോടും വ്യക്തികളോടുമായി നടത്തിയ ‘സമഗ്രമായ ചര്‍ച്ചയ്ക്ക്’ ഒടുവിലാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിച്ചേരുന്നത് എന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. എമിഗ്രേഷന്‍ പരിശോധന ആവശ്യമാകുന്നവര്‍ക്ക് ഓറഞ്ച് പാസ്പോര്‍ട്ട് നല്‍കാനുള്ള തീരുമാനം പിന്‍വലിക്കുകയും പാസ്പോര്‍ട്ടിന്‍റെ അവസാന പേജില്‍ പൗരന്‍റെ വിശദാംശങ്ങള്‍ പ്രിന്‍റ് ചെയ്യുന്ന സംവിധാനം തുടരുകയും ചെയ്യും എന്നാണ് മന്ത്രാലയം തീരുമാനിച്ചത്. പാസ്പോര്‍ട്ട്‌ വിലാസം തെളിയിക്കുന്ന രേഖയായി തുടരും.

ഇന്നാണ് തീരുമാനം പിന്‍വലിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്.

വിവിധ സംഘടനകളോടും വ്യക്തികളോടുമായി നടത്തിയ ‘സമഗ്രമായ ചര്‍ച്ചയ്ക്ക്’ ഒടുവിലാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിച്ചേരുന്നത് എന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. എമിഗ്രേഷന്‍ പരിശോധന ആവശ്യമാകുന്നവര്‍ക്ക് ഓറഞ്ച് പാസ്പോര്‍ട്ട് നല്‍കാനുള്ള തീരുമാനം പിന്‍വലിക്കുകയും അവസാന പേജില്‍ പ്രിന്‍റ് ചെയ്യുന്ന സംവിധാനം തുടരുകയും ചെയ്യും എന്നുമാണ് മന്ത്രാലയമെടുത്ത സുപ്രധാന തീരുമാനം.

Read More : പാസ്‌പോർട്ടിൻെറ നിറം മാറ്റത്തിന് പിന്നിൽ എന്ത്? പുതിയ ഇന്ത്യൻ പാസ്‌പോർട്ടിനെ കുറിച്ച് അറിയേണ്ടതെല്ലാം

വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, വിദേശകാര്യത്തിന്‍റെ ചാര്‍ജ് വഹിക്കുന്ന ജനറല്‍ വികെ സിങ് എന്നിവര്‍ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം.

മൂന്ന് നിറത്തിലുള്ള പാസ്പോര്‍ട്ടുകള്‍ പുറത്തിറക്കാനാണ് നേരത്തെ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. സർക്കാർ ഉദ്യോഗസ്ഥർക്ക് വെള്ള നിറത്തിലുള്ള പാസ്പോർട്ടും. നയതന്ത്രജ്ഞർക്ക് ചുവന്ന നിറത്തിലുള്ള പാസ്പോർട്ടും മറ്റുള്ളവർക്ക് നീല നിറത്തിലുള്ള പാസ്പോർട്ടുമാണ് ഇപ്പോഴുള്ളത്. അതിന്‍റെ കൂടെ എമിഗ്രേഷന്‍ പരിശോധനാ ആവശ്യകതയുള്ള വ്യക്തികള്‍ക്ക് ഓറഞ്ച് നിറമുള്ള പാസ്പോര്‍ട്ട് അവതരിപ്പിക്കാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

ഇന്ത്യന്‍ പൗരന്മാരുടെ വിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിനാണ് പാസ്പോര്‍ട്ടിന്റെ അവസാനത്തെ പേജ് ഒഴിച്ചിടുന്നതെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ പാസ്പോർട്ട് സെക്ഷനിലെ അണ്ടര്‍ സെക്രട്ടറി സുരേന്ദ്രകുമാർ വ്യക്തമാക്കിയിരുന്നു. ഈ തീരുമാനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ പുനപരിശോധിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook