ന്യൂഡൽഹി: ചാരവൃത്തി നടത്തിയതിന്റെ പേരിൽ ന്യൂഡൽഹിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരോട് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഇന്ത്യ ആവശ്യപ്പെട്ടു. നാലുവർഷത്തിനുശേഷം ഇതാദ്യമായാണ് ഇന്ത്യ പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരെ പുറത്താക്കുന്നത്. ചാരവൃത്തിയുടെ പേരിൽ 2016 ഒക്ടോബറിൽ ഇന്ത്യയും പാക്കിസ്ഥാനും ഇരുരാജ്യങ്ങളിൽ നിന്നും ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു.
2 officials of High Commission of Pakistan in New Delhi were apprehended today by Indian law enforcement authorities for indulging in espionage activities.Govt has declared them persona-non grata&asked them to leave the country within 24 hours: Ministry of External Affairs //t.co/2QiUSHH3lz
— ANI (@ANI) May 31, 2020
2 officials of High Commission of Pakistan in New Delhi, Abid Hussain and Muhammad Tahir were caught red-handed by police while obtaining documents of Indian security establishment from an Indian and handing him over money and an iPhone: Sources //t.co/WRBBUHSmdS
— ANI (@ANI) May 31, 2020
“ചാരപ്രവർത്തനത്തിൽ ഏർപ്പെട്ട, ന്യൂഡൽഹിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മീഷന്റെ രണ്ട് ഉദ്യോഗസ്ഥരെ ഇന്ത്യൻ നിയമപാലകർ ഇന്ന് പിടികൂടി,” വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. അബിദ് ഹുസൈൻ, മുഹമ്മദ് താഹിർ എന്നിവരെയാണ് പുറത്താക്കിയത്.
Read More: Covid-19 Kerala India Live Updates: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഏഴാം സ്ഥാനത്ത്
“ഒരു ഇന്ത്യൻ വംശജനിൽ നിന്ന് ഇന്ത്യൻ സുരക്ഷാ സ്ഥാപനത്തിന്റെ രേഖകൾ വാങ്ങി പണവും ഐഫോണും കൈമാറുന്നതിനിടെയാണ് ഇവരെ പോലീസ് പിടികൂടിയത്. തങ്ങൾ ഇന്ത്യൻ പൗരന്മാരാണെന്ന് അവർ ആദ്യം അവകാശപ്പെട്ടു. അവർ വ്യാജ ആധാർ കാർഡുകൾ ഉണ്ടാക്കി. പിന്നീട് ചോദ്യം ചെയ്യലിൽ പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരാണെന്നും ഐഎസ്ഐക്ക് വേണ്ടി പ്രവർത്തിച്ചതായും അവർ സമ്മതിച്ചു,” വൃത്തങ്ങൾ പറഞ്ഞു.
അതേസമയം, ഉദ്യാഗസ്ഥരെ പുറത്താക്കിയ ഇന്ത്യന്‍ നടപടിയെ പാക്കിസ്ഥാൻ അപലപിച്ചു. ചാരപ്പണി നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പാക്കിസ്ഥാൻ അറിയിച്ചു.
Read More in English: Govt says two Pak officials caught spying, asked to leave
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook