scorecardresearch

ലാപ്‌ടോപ്പ്, ടാബ്‌, കമ്പ്യൂട്ടർ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ

ടെസ്റ്റിങിനും മറ്റുമായി മുകളില്‍ പറഞ്ഞ ഉല്‍പന്നങ്ങള്‍ പരമാവധി 20 എണ്ണം വരെ ഇറക്കുമതി ചെയ്യാനും ഇളവ് നൽകിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു

ടെസ്റ്റിങിനും മറ്റുമായി മുകളില്‍ പറഞ്ഞ ഉല്‍പന്നങ്ങള്‍ പരമാവധി 20 എണ്ണം വരെ ഇറക്കുമതി ചെയ്യാനും ഇളവ് നൽകിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു

author-image
WebDesk
New Update
laptop|mobile phones|export|india

പ്രസ്തുത ഇനങ്ങളുടെ സർവീസിനും തിരികെ നൽകുന്നതിനും നിയന്ത്രിത ഇറക്കുമതിക്കുള്ള ലൈസൻസ് ആവശ്യമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

ന്യൂഡൽഹി: എച്ച്എസ്എൻ 8471 പ്രകാരം ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതിയ്ക്ക് കേന്ദ്ര സർക്കാർ വ്യാഴാഴ്ച നിയന്ത്രണം ഏർപ്പെടുത്തിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് അറിയിച്ചു.

Advertisment

എച്ച്എസ്എൻ 8741-ന് കീഴിൽ വരുന്ന ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഓൾ-ഇൻ-വൺ പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, അൾട്രാ സ്മോൾ ഫോം ഫാക്ടർ കംപ്യൂട്ടറുകൾ, സെർവറുകൾ എന്നിവയുടെ ഇറക്കുമതി 'നിയന്ത്രിതമായിരിക്കും' കൂടാതെ നിയന്ത്രിത ഇറക്കുമതിക്കുള്ള ലൈസന്‍സില്‍ മാത്രമേ ഇനി ഇറക്കുമതി അനുവദിക്കുകയുള്ളൂ എന്നാണ് അറിയിപ്പിൽ പറയുന്നത്.

"ഇ-കൊമേഴ്‌സ് പോർട്ടലുകളിൽ നിന്ന് പോസ്റ്റ് അല്ലെങ്കിൽ കൊറിയർ വഴി വാങ്ങിയവ ഉൾപ്പെടെ, ലാപ്‌ടോപ്പുകള്‍, ടാബ് ലെറ്റുകള്‍, പേഴ്‌സണല്‍ കംപ്യൂട്ടറുകള്‍, അള്‍ട്ര സ്മാള്‍ ഫോം ഫാക്ടര്‍ കംപ്യൂട്ടറുകള്‍ ഉള്‍പ്പടെയുള്ളവ ഒരെണ്ണം മാത്രമായുള്ള ഇറക്കുമതിക്ക് ലൈസൻസിങ് ആവശ്യകതകളിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്.”ഇത്തരം ഇറക്കുമതികള്‍ക്ക് മതിയായ നികുതി ബാധികമാണ്.

Advertisment

ടെസ്റ്റിങിനും മറ്റുമായി മുകളില്‍ പറഞ്ഞ ഉല്‍പന്നങ്ങള്‍ പരമാവധി 20 എണ്ണം വരെ ഇറക്കുമതി ചെയ്യാനും ഇളവ് നൽകിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. സമീപകാലത്തായി നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിനും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇന്ത്യ വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. “ഇറക്കുമതി സാധനങ്ങൾ പ്രഖ്യാപിത ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ, വിൽക്കില്ല എന്ന വ്യവസ്ഥയ്ക്ക് വിധേയമായി ഇറക്കുമതി അനുവദിക്കും,” മന്ത്രാലയം പ്രസ്താവിച്ചു, “കൂടാതെ, ആവശ്യത്തിനുശേഷം, ഉൽപ്പന്നങ്ങൾ ഒന്നുകിൽ നശിപ്പിക്കപ്പെടും. അല്ലെങ്കിൽ വീണ്ടും കയറ്റുമതി ചെയ്യുക."

എന്നിരുന്നാലും, പ്രസ്തുത ഇനങ്ങളുടെ സർവീസിനും തിരികെ നൽകുന്നതിനും നിയന്ത്രിത ഇറക്കുമതിക്കുള്ള ലൈസൻസ് ആവശ്യമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. "ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഓൾ-ഇൻ-വൺ പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, അൾട്രാ സ്മോൾ ഫാം ഫാക്ടർ കംപ്യൂട്ടറുകൾ, സെർവറുകൾ എന്നിവ ഒരു ക്യാപിറ്റൽ ഗുഡിന്റെ അവശ്യഘടകങ്ങളെ ഇറക്കുമതി ലൈസൻസിംഗ് ആവശ്യകതകളിൽ നിന്ന് ഒഴിവാക്കും."

Mobile Phone News India Laptop

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: