ന്യൂഡൽഹി: സവാളയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ബിഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായി വില നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. സവാളയുടെ ഇറക്കുമതി നിയന്ത്രണങ്ങളിലാണ് ഇളവ് വരുത്തിയിരിക്കുന്നത്. അഞ്ച് പച്ചക്കറി ഇനങ്ങളുടെ ഇറക്കുമതി നിയന്ത്രണത്തിൽ അടിയന്തിരമായി ഇളവ് വരുത്താൻ കേന്ദ്ര പൊതുവിതരണ മന്ത്രാലയത്തോട് സർക്കാർ ആവശ്യപ്പെട്ടു. ഇതുകൂടാതെ കരിഞ്ചന്ത ഒഴിവാക്കാനുള്ള പരിശോധനകൾക്കും കേന്ദ്ര ഏജൻസികൾക്ക് നിർദേശം നൽകി. “പ്രസക്തമായ” രാജ്യങ്ങളിലെ ഇന്ത്യൻ ഹൈക്കമ്മീഷണർമാരോട് ഇന്ത്യ ഇറക്കുമതി സുഗമമാക്കുന്നതിന് അവിടത്തെ വ്യാപാരികളുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളിൽ ഉള്ളിയുടെ ചില്ലറ വിൽപ്പന വില വർദ്ധിച്ച സമയത്താണ് ഈ നീക്കം. കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം പറയുന്നതനുസരിച്ച്, കഴിഞ്ഞ 10 ദിവസത്തിനിടെ കിലോയ്ക്ക് 11.56 രൂപയുടെ കുത്തനെ വർധിച്ച് അഖിലേന്ത്യാ തലത്തിൽ ചില്ലറ വില കിലോയ്ക്ക് 51.95 രൂപയായി. കഴിഞ്ഞ വർഷം ഈ സമയത്ത് കിലോയ്ക്ക് 46.33 രൂപയായിരുന്നു. ഇപ്പോഴത്തെ വില ഇതിനെക്കാൾ 12.13 ശതമാനം കൂടുതലാണ്.

Read More: കോവിഡ് വാക്സിൻ ഭൂരിഭാഗവും നിർമിക്കുക ഇന്ത്യയിലെന്ന് ബിൽഗേറ്റ്സ് ഫൗണ്ടേഷൻ

രാജ്യത്ത് കൂടുതൽ ഉള്ളി ഇറക്കുമതി ചെയ്യാൻ പ്രേരിപ്പിക്കുന്നതിന് വ്യാപാരികളുമായി ബന്ധപ്പെടാൻ ഇന്ത്യൻ ഹൈക്കമ്മീഷണുകൾക്ക് ബന്ധപ്പെട്ട രാജ്യങ്ങളിൽ നിർദ്ദേശം നൽകിയിട്ടുണ്ട്.. ശുചീകരിക്കാതെയും അനുമതിയില്ലാതെയും ഇറക്കുമതി ചെയ്ത ഉള്ളിയുടെ ചരക്കുകൾ ഇന്ത്യൻ തുറമുഖത്ത് എത്തിച്ചേർന്നിട്ടുണ്ടെന്നും അവ ശുചീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

വിലവർധന മുൻകൂട്ടി കണ്ട് സെപ്റ്റംബറിൽ സവാളയുടെ കയറ്റുമതി സർക്കാർ നിരോധിച്ചിരുന്നു. പ്രധാനമായും സവാള കൃഷി ചെയ്യുന്ന കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത മഴയെ തുടർന്ന് കൃഷി നാശമുണ്ടായതും വിലവർധനയ്ക്ക് കാരണമായെന്നാണ് അധികൃതരുടെ വാദം.

ഡിസംബർ 15 വരെയാണ് ഇളവ് പ്രാബല്യത്തിൽ ഉണ്ടാകുക. ഇന്ത്യയിലേക്കുള്ള സവാള കയറ്റുമതി കൂട്ടാനുള്ള നടപടികൾ ഇതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ ഹൈക്കമ്മീഷനുകൾ ആരംഭിച്ചു. കരുതൽ ശേഖരത്തിൽ നിന്ന് കൂടുതൽ സവാള വിപണിയിലെത്തിച്ച് വില വർധന നിയന്ത്രിക്കുമെന്നും കേന്ദ്രം അറിയിച്ചു.

Read More in English: Govt relaxes import norms for onion amid rising prices

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook