ന്യൂഡൽഹി: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുറയും. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചതായി കേന്ദ്രസർക്കാർ ദീപാവലിയുടെ തലേദിവസം വാർത്താക്കുറിപ്പിൽ അറിയിച്ചു.
പെട്രോളിന്റെ എക്സൈസ് തീരുവ അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറയും. പുതിയ വില വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്രം അറിയിച്ചു. രാജ്യത്താകെ പെട്രോൾ, ഡീസൽ വിലയിൽ റെക്കോർഡ് വർധനയുണ്ടായ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം.
ബുധനാഴ്ച ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 110.04 രൂപയും ഡീസലിന് 98.42 രൂപയുമാണ്. മുംബൈയിൽ പെട്രോളിന് 115.85 രൂപയും ഡീസലിന് 106.62 രൂപയുമാണ്.
പ്രാദേശിക നികുതി (വാറ്റ്), ചരക്ക് ചാർജുകൾ എന്നിവയെ ആശ്രയിച്ച് രാജ്യത്തെ വാഹന ഇന്ധന വില ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്. ഇതിന് പുറമെ പെട്രോളിനും ഡീസലിനും കേന്ദ്രസർക്കാർ എക്സൈസ് തീരുവ ഈടാക്കുന്നുണ്ട്.
Also Read: കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി