scorecardresearch
Latest News

നാഗാലാൻഡ്, അസം, മണിപ്പൂർ സംസ്ഥാനങ്ങളിലെ ചില ജില്ലകളിൽ അഫ്സ്പ നിയമം ഒഴിവാക്കി

അഫ്‌സ്‌പ നീക്കം ചെയ്യണമെന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ശക്തമായ ആവശ്യമുയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം

നാഗാലാൻഡ്, അസം, മണിപ്പൂർ സംസ്ഥാനങ്ങളിലെ ചില ജില്ലകളിൽ അഫ്സ്പ നിയമം ഒഴിവാക്കി
ഫയൽ ചിത്രം

ന്യൂഡൽഹി: സായുധ സേനകൾക്ക് പ്രത്യേക അധികാരം നൽകുന്ന നിയമത്തിന്റെ (അഫ്സ്പ) പരിധിയിൽ നിന്ന് നാഗാലാൻഡ്, അസം, മണിപ്പൂർ എന്നിവിടങ്ങളിലെ ചില ജില്ലകളിൽ നിന്ന് ഒഴിവാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കഴിഞ്ഞ വർഷം നാഗാലാൻഡിലെ മോൺ ജില്ലയിൽ ഒരു ഡസനിലധികം സാധാരണക്കാർ കൊല്ലപ്പെട്ടതിനെത്തുടർന്ന് അഫ്‌സ്‌പ നീക്കം ചെയ്യണമെന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ശക്തമായ ആവശ്യമുയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

“ഒരു സുപ്രധാന ചുവടുവെപ്പിൽ, പതിറ്റാണ്ടുകൾക്ക് ശേഷം നാഗാലാൻഡ്, അസം, മണിപ്പൂർ സംസ്ഥാനങ്ങളിൽ സായുധ സേനയുടെ പ്രത്യേക അധികാര നിയമത്തിന് (അഫ്സ്പ) കീഴിലെ അസ്വസ്ഥമായ പ്രദേശങ്ങളിലെ ചിലത് ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചു,” കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യാഴാഴ്ച ഒരു ട്വീറ്റിൽ പറഞ്ഞു.

“പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കലാപം അവസാനിപ്പിക്കാനും വടക്കുകിഴക്കൻ മേഖലയിൽ ശാശ്വത സമാധാനം കൊണ്ടുവരാനുമുള്ള നിരന്തര ശ്രമങ്ങളുടെയും നിരവധി കരാറുകളുടെയും ഫലമായി മെച്ചപ്പെട്ട സുരക്ഷാ സാഹചര്യവും ദ്രുതഗതിയിലുള്ള വികസനവുമുണ്ടായതിന്റെ ഫലമാണ് അഫ്‌സ്പയ്ക്ക് കീഴിലുള്ള മേഖലകൾ കുറച്ചത്,” എന്ന് അമിത് ഷാ പറഞ്ഞു.

Also Read: അഫ്‌സ്‌പ നീക്കം ചെയ്യണമെന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ശക്തമായ ആവശ്യമുയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം

“ദശാബ്ദങ്ങളായി അവഗണിക്കപ്പെട്ടിരുന്ന നമ്മുടെ വടക്കുകിഴക്കൻ മേഖല ഇപ്പോൾ, പ്രധാനമന്ത്രി മോദിയുടെ അചഞ്ചലമായ പ്രതിബദ്ധത കാരണം സമാധാനത്തിന്റെയും സമൃദ്ധിയുടെയും അഭൂതപൂർവമായ വികസനത്തിന്റെയും പുതിയ യുഗത്തിന് സാക്ഷ്യം വഹിക്കുന്നു. ഈ സുപ്രധാന അവസരത്തിൽ ഞാൻ വടക്കുകിഴക്കൻ ജനതയെ അഭിനന്ദിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഏപ്രിൽ ഒന്ന് മുതൽ പിൻവലിക്കൽ പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ വർഷം മോൺ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ നാഗാലാൻഡിൽ നിന്ന് അഫ്‌സ്പ നീക്കം ചെയ്യണമെന്ന ആവശ്യം പരിശോധിക്കാൻ സർക്കാർ ഒരു സമിതിയെ നിയോഗിച്ചിരുന്നു. സമിതി ഈ മാസം റിപ്പോർട്ട് സമർപ്പിക്കേണ്ടതായിരുന്നു. റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Govt reduce disturbed areas in 3 ne states under afspa amit shah