/indian-express-malayalam/media/media_files/uploads/2022/10/electoral-bonds1-2.jpg)
ന്യൂഡല്‍ഹി: ഓഗസ്റ്റ് 1 നും ഒക്ടോബര്‍ 29 നും ഇടയില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു കോടി രൂപ വീതമുള്ള 10,000 ഇലക്ടറല്‍ ബോണ്ടുകള്‍ അച്ചടിച്ചതായി റിപോര്‍ട്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) രണ്ട് വിവരാവകാശ മറുപടികള്‍ പ്രകാരമാണിത്. ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ഒക്ടോബര്‍ 1 മുതല്‍ ഒക്ടോബര്‍ 10 വരെ ഇലക്ടറല്‍ ബോണ്ടുകളുടെ ഏറ്റവും പുതിയ ശേഖരം വില്‍പ്പനയ്‌ക്കെത്തിയതായാണ് റിപോര്‍ട്ട്.
നേരത്തെ 2019ലാണ് സര്‍ക്കാര്‍ അവസാനമായി ഇലക്ടറല്‍ ബോണ്ടുകള്‍ അച്ചടിച്ചത്. നാസിക്കിലെ ഇന്ത്യാ സെക്യൂരിറ്റി പ്രസില്‍ വിവിധ മൂല്യങ്ങളിലുള്ള 11,400 കോടി രൂപയുടെ ബോണ്ടുകളാണ് അച്ചടിച്ചത്. ഒക്ടോബര്‍ 29 ന് എസ്ബിഐ വിവരാവകാശ പ്രവര്‍ത്തകന്‍ കനയ്യ കുമാറിന് നല്‍കിയ മറുപടിയില്‍ പറയുന്നു.
ഇലക്ടറല്‍ ബോണ്ടുകള്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ അധികാരപ്പെടുത്തിയ ഏക ബാങ്കായ എസ്ബിഐ, 2022 കലണ്ടര്‍ വര്‍ഷത്തില്‍ ഒരു കോടി രൂപയുടെ 10,000 ഇലക്ടറല്‍ ബോണ്ടുകള്‍ അച്ചടിച്ചതായും വിവരവകാശ മറുപടിയില്‍ പറയുന്നു. 2018-ലും 2019-ലും ഇലക്ടറല്‍ ബോണ്ടുകള്‍ അച്ചടിച്ചതിന്റെ വിശദാംശങ്ങള്‍ ഓഗസ്റ്റ് 1-ന് നല്‍കിയിട്ടുണ്ട്.
ഇലക്ടറല്‍ ബോണ്ടുകള്‍ അച്ചടിക്കുന്നതിനുള്ള ചെലവ് ഖജനാവാണോ അതോ ബോണ്ട് വാങ്ങിയയാളാണോ വഹിച്ചതെന്ന ചോദ്യത്തിന്, എസ്ബിഐ ഇലക്ടറല്‍ ബോണ്ടുകള്‍ അംഗീകൃത വില്‍പ്പനയ്ക്കായി കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഏറ്റെടുക്കുന്നുതായി എസ്ബിഐ ഒക്ടോബര്‍ 29-ന് നല്‍കിയ മറുപടിയില്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.