കോവിഡ് വ്യാപനം: നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു

പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധൻ അറിയിച്ചു

neet exam postponed, നീറ്റ് പരീക്ഷ, neet exam date, നീറ്റ് പരീക്ഷ തിയതി, neext pg exam schedule, harsh vardan tweet, covid 19, കോവിഡ് 19, covid 19 news, കോവിഡ് വാർത്തകൾ, ie malayalam

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നീറ്റ് പിജി പരീക്ഷ മാറ്റി വെച്ചു. ഏപ്രിൽ 18 ഞായറാഴ്ച നടത്താനിരുന്ന പരീക്ഷയാണ് മാറ്റി വെച്ചത്. ട്വിറ്റർ പോസ്റ്റിലൂടെ കേന്ദ്ര ആരോഗ്യ മന്ത്രിയാണ് പരീക്ഷ മാറ്റി വെച്ചതായി അറിയിച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷ് വർധൻ പറഞ്ഞു.

”നമ്മുടെ യുവ മെഡിക്കൽ വിദ്യാർത്ഥികളുടെ നന്മ ഓർത്തിട്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്” എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഇന്നലെ കോവിഡ് വ്യാപനത്തെ തുടർന്ന് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കുകയും. പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റി വെക്കുകയും ചെയ്തിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഉന്നതതല യോഗത്തിനു ശേഷമായിരുന്നു തീരുമാനം.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവെക്കണമെന്ന് പലമേഖലകളിൽ നിന്നും ആവശ്യം ശ്കതമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം വന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, മുതിർന്ന കോൺഗ്രസ്സ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പടെയുള്ളവരും പരീക്ഷകൾ മാറ്റി വെക്കണമെന്ന ആവശ്യവുമായി എത്തിയിരുന്നു.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1038 മരണവും 2,00,739 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. കോവിഡ് സ്ഥിരീകരിച്ച ശേഷം ഇതാദ്യമായാണ് രണ്ട് ലക്ഷം കടക്കുന്നത്. മഹാരാഷ്ട്രയിലാണ് സ്ഥിതി ഏറ്റവും ഗുരുതരമായി തുടരുന്നത്. ബുധനാഴ്ച മാത്രം 60,000ത്തിന് മുകളിൽ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇതോടെ ഇന്ത്യയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,40,74,564 ആയി ഉയര്‍ന്നു. രോഗമുക്തരായത് 1,24,29,564 പേരാണ്. രാജ്യത്ത് ഇപ്പോഴും 14,71,877 സജീവ കേസുകളുണ്ട്. ഇതുവരെ രാജ്യത്ത് കോവിഡ് പിടിപെട്ട് മരിച്ചത് 1,73,123 പേരാണ്. ഇതുവരെ 11 കോടിയിലേറെ പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Govt postpones neet pg exam

The moderation of comments is automated and not cleared manually by malayalam.indianexpress.com