രാജ്യത്ത് കോവിഡ് സാഹചര്യം ശുഭാപ്തിവിശ്വാസപരമാണെന്ന് ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ നാല് ദിവസമായി രാജ്യത്ത് പ്രതിദിനം ഒരു ലക്ഷത്തിൽ താഴെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് മന്ത്രാലയം ഇക്കാര്യം അഭിപ്രായപ്പെട്ടത്. രാജ്യത്ത് മൊത്തത്തലുള്ള പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
വ്യാഴാഴ്ച, എല്ലാ സംസ്ഥാനങ്ങളിലും കേസുകളിലും പോസിറ്റിവിറ്റി നിരക്കുകളിലും കുറവുണ്ടായതായി മന്ത്രാലയം എടുത്തുപറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പ്രതിദിന ശരാശരി കേസുകൾ 96,392 കേസുകളാണ്.
കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ മാത്രമാണ് ഇപ്പോൾ അൻപതിനായിരത്തിലധികം സജീവ കേസുകളുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
“കോവിഡ് സാഹചര്യം നോക്കുമ്പോൾ, ഒരു സമ്മിശ്ര ചിത്രം ഉയർന്നുവരുന്നു. ഞങ്ങൾ ശുഭാപ്തിവിശ്വാസവും കാണുന്നു. കാരണം കഴിഞ്ഞ നാലോ അഞ്ചോ ദിവസങ്ങളായി രാജ്യത്ത് ഒരു ലക്ഷത്തിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്, ”ഇന്ത്യയുടെ കോവിഡ് -19 ടാസ്ക് ഫോഴ്സ് മേധാവി ഡോ വി കെ പോൾ പറഞ്ഞു.
“ഇപ്പോൾ ആദ്യത്തെ തരംഗത്തിന്റെ നിലവാരത്തിന് താഴെയുള്ള കേസുകൾ റിപ്പോർട്ട് ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു. “ഈ പാറ്റേൺ സ്ഥിരമാണ്. മൊത്തത്തിലുള്ള പോസിറ്റിവിറ്റി അഞ്ച് ശതമാനത്തിൽ താഴെയാണ് എന്നതാണ് മറ്റൊരു നല്ല സൂചന. മൊത്തത്തിലുള്ള മഹാമാരി സാഹചര്യം ശുഭാപ്തിവിശ്വാസമുള്ളതാണെന്നതിന്റെ സൂചനയാണിത്,” അദ്ദേഹം പറഞ്ഞു.
പുതിയ കേസുകളുടെ എണ്ണത്തിലെ കുറവ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്താകെ സ്ഥിരമായി തുടരുന്നുണ്ടെന്നും പോൾ പറഞ്ഞു.
“എന്നിരുന്നാലും, അതോടൊപ്പം, ആശങ്കയുള്ള പ്രദേശങ്ങളും ജില്ലകളും ഞങ്ങൾ കാണുന്നു,” പോൾ പറഞ്ഞു. “സംസ്ഥാന തലത്തിൽ, ചില സംസ്ഥാനങ്ങൾ ഉയർന്ന പ്രതിദിന പോസിറ്റിവിറ്റി റിപ്പോർട്ട് ചെയ്യുന്നു. കേരളം, മിസോറാം, ഹിമാചൽ പ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം എന്നിവയാണ് ആ സംസ്ഥാനങ്ങൾ,” അദ്ദേഹം പറഞ്ഞു.
“ജില്ലാ തലത്തിൽ, ഏകദേശം 40 ജില്ലകൾ പ്രതിവാര കേസുകളിലും പോസിറ്റിവിറ്റി നിരക്കിലും വർദ്ധനവ് കാണിച്ചിട്ടുണ്ട്. 200 ജില്ലകളിൽ 10 ശതമാനമാണ് പോസിറ്റീവിറ്റി. അതിനാൽ, മൊത്തത്തിലുള്ള ചിത്രം ശുഭാപ്തിവിശ്വാസപരമാണ്,” അദ്ദേഹം പറഞ്ഞു.
“എന്നിരുന്നാലും, ഞങ്ങൾ ഇത് സൂക്ഷ്മമായി പരിശോധിച്ചാൽ, സംസ്ഥാന-ജില്ലാ തലങ്ങളിൽ വളരെ ഗുരുതരമായ പ്രശ്നങ്ങളുണ്ട്. നമ്മൾ പുരോഗതിയിലേക്കുള്ള ഒരു പരിവർത്തനത്തിലൂടെയാണ് കടന്നുപോകുന്നത്.”
“എന്നിരുന്നാലും, ജാഗ്രത കുറയ്ക്കാൻ കഴിയില്ല,” അദ്ദേഹം മുന്നറിയിപ്പ് നൽകി.
“ഭാവിയിലേക്ക് പോകുമ്പോൾ, ഇത് വൈറസിന്റെ അവസാനമല്ല,” പോൾ പറഞ്ഞു. “ഇത് ഇപ്പോഴും ലോകത്തും രാജ്യത്തും ഉണ്ട്. വൈറസ്, സമ്മർദ്ദത്തിലായതിനാൽ, ഉയർന്നുവരാൻ ശ്രമിക്കും, ഫിറ്റർ, അതുവഴി അത് ക്രമാതീതമായി വർദ്ധിപ്പിക്കാൻ ഒരു വഴി കണ്ടെത്തും. അതിനാൽ, ആ കാര്യം എപ്പോഴും നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കണം. ഈ വൈറസിനെക്കുറിച്ച് ലോകത്തിന് എല്ലാം അറിയില്ല,” അദ്ധേഹം പറഞ്ഞു.