Latest News
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
UEFA EURO 2020: ഫ്രാന്‍സ്, ജര്‍മനി, പോര്‍ച്ചുഗല്‍ പ്രി ക്വാര്‍ട്ടറില്‍
ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്‍ അന്തരിച്ചു
Copa America 2021: രക്ഷകനായി കാസിമീറൊ; ബ്രസീലിന് മൂന്നാം ജയം
ഇന്ധനനിരക്ക് വര്‍ധിച്ചു; കേരളത്തില്‍ സെഞ്ച്വറി കടന്ന് പെട്രോള്‍ വില
54,069 പുതിയ കേസുകള്‍; 1321 കോവിഡ് മരണം

ആത്മഹത്യ ചെയ്‌ത അനിതയ്‌ക്ക് തമിഴ്നാട് സർക്കാർ നൽകിയ സാമ്പത്തിക സഹായം കുടുംബം തിരിച്ചയച്ചു

ചുമട്ടുതൊഴിലാളിയായ ഷൺമുഖന്റെ മകളാണ് അനിത

Anitha, NEET, Medical Entrance

ചെന്നൈ: തമിഴ്‌നാട്ടിൽ മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്‌ത അനിതയ്‌ക്ക് തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച ഏഴ് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം അനിതയുടെ കുടുംബം തിരിച്ചയച്ചുവെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. ചുമട്ടുതൊഴിലാളിയായ ഷൺമുഖന്റെ മകളാണ് അനിത.

നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് ദലിത് വിദ്യാർഥിനിയായ എസ്.അനിത (17) ജീവിനൊടുക്കിയത്. പ്ലസ് ടു പരീക്ഷയിൽ 1200ൽ 1176 മാർക്ക് അനിത നേടിയിരുന്നു. തമിഴ്നാട്ടിലെ മെഡിക്കൽ പ്രവേശനത്തിനു ദേശീയ പൊതുപ്രവേശന പരീക്ഷ (നീറ്റ്) നിർബന്ധമാക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ നിയമ യുദ്ധം നടത്തിയത് അനിതയായിരുന്നു.

98% മാർക്കോടെ എംബിബിഎസ് പ്രവേശനം ഉറപ്പാക്കിയിരുന്ന അനിതയ്ക്കു നീറ്റ് പരീക്ഷയിൽ ലഭിച്ചത് 700ൽ 86 മാർക്ക് മാത്രം. ഇതോടെ ഡോക്ടറാകുകയെന്ന സ്വപ്നം ഇതോടെ പൊലിഞ്ഞു. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എയ്‌റോനോട്ടിക് എൻജിനീയറങ്ങിലും ഒരത്തനാട് വെറ്ററിനറി കോളജിലും അനിതയ്ക്ക് സീറ്റ് ലഭിച്ചിരുന്നു. പക്ഷേ അതുകൊണ്ടൊന്നും നിരാശ മാറിയില്ല. ഇന്നലെ ഉച്ചയോടെയാണു വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ അനിതയെ കണ്ടെത്തിയത്.

തമിഴ്നാട്ടിലെ വിദ്യാർഥികൾക്കു നീറ്റിൽ നിന്ന് ഒരു വർഷത്തെ ഇളവ് അനുവദിച്ച് ഓർഡിനൻസ് കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെതിരെ നീറ്റിനെ അനുകൂലിക്കുന്ന വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിച്ചു. ഈ കേസിൽ നീറ്റിനെ എതിർക്കുന്നവരുടെ പ്രതിനിധിയായാണു അനിത സുപ്രീം കോടതിയിൽ കക്ഷി ചേർന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Govt offers %e2%82%b97 lakh solatium but anithas family says no

Next Story
പാക് ഭീകരവാദ സംഘടനകളെ പേരെടുത്ത് വിമർശിച്ച് ബ്രിക്‌സ് ഉച്ചകോടിയിൽ പ്രമേയം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express