/indian-express-malayalam/media/media_files/uploads/2019/12/Parliament.jpg)
ന്യൂഡൽഹി: കർഷകരുടെ പ്രക്ഷോഭം പോലുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി പാർലമെന്റിന്റെ ഹ്രസ്വ ശീതകാല സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരി സ്പീക്കർ ഓം ബിർളയ്ക്ക് കത്തയച്ചതിന് പിന്നാലെ, എല്ലാ പാര്‍ട്ടി നേതാക്കളുമായും ചര്‍ച്ച നടത്തിയെന്നും കോവിഡ് കാരണം സമ്മേളനം ചേരുന്നില്ലെന്നും കേന്ദ്രസർക്കാരിന്റെ മറുപടി.
പാർലമെന്റിന്റെ അടുത്ത സമ്മേളനം “എത്രയും വേഗം” നടത്താൻ സർക്കാർ സന്നദ്ധമാണെന്നും ജനുവരിയിൽ ബജറ്റ് സമ്മേളനം നടത്തുന്നത് ഉചിതമാണെന്നും ചൗധരിക്ക് അയച്ച കത്തിൽ പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. ബജറ്റ് സെഷൻ കഴിഞ്ഞ വർഷം ജനുവരി 31 നും 2018ൽ ജനുവരി 28 നുമായിരുന്നു ആരംഭിച്ചത്.
കത്ത് ലഭിച്ചതായി ചൗധരി സ്ഥിരീകരിച്ചെങ്കിലും ശീതകാല സമ്മേളനം നടത്തരുതെന്ന് താൻ ഒരിക്കലും നിർദ്ദേശിച്ചിട്ടില്ലെന്നും പകരം സെഷൻ നടത്തണമെന്ന് താൻ നിർദ്ദേശിച്ചുവെന്നും അദ്ദേഹം ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.
കർഷകരുടെ പ്രതിഷേധം പോലുള്ള വിഷയങ്ങളിൽ ചോദ്യങ്ങൾ ഒഴിവാക്കാൻ സർക്കാർ പാർലമെന്റിൽ നിന്ന് ഒളിച്ചോടുകയാണെന്ന് കോൺഗ്രസ് നേതാവ് ആരോപിച്ചു.
“മൺസൂൺ സെഷൻ അല്പം വൈകിയെങ്കിലും കോവിഡ് -19 വ്യാപനം മൂലമുണ്ടായ അസാധാരണമായ സാഹചര്യം കണക്കിലെടുത്ത് 2020 സെപ്റ്റംബറിൽ എല്ലാ മുൻകരുതൽ പ്രോട്ടോക്കോളുകളും പാലിച്ചായിരുന്നു നടത്തിയതെന്നും നിങ്ങൾക്കറിയാം. പാർലമെന്റിന്റെ ഏറ്റവും ക്രിയാത്മകമായ സെഷനുകളിലൊന്നായിരുന്നു ഇത്. തുടർച്ചയായ പത്ത് സിറ്റിങ്ങുകളിൽ 27 ബില്ലുകൾ ഇരുസഭകളും പാസാക്കി,” പ്രഹ്ലാദ് ജോഷി മറുപടിയിൽ കുറിച്ചു.
"കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിന് ശീതകാലം വളരെ നിര്‍ണായകമാണ്. ഈ കാലയളവില്‍ ഡല്‍ഹിയില്‍ കേസുകള്‍ വര്‍ദ്ധിച്ചു," പ്രഹ്ലാദ് ജോഷി കോണ്‍ഗ്രസ് എംപിക്ക് അയച്ച മറുപടിയില്‍ വ്യക്തമാക്കി. എന്നാല്‍ തങ്ങളോട് മന്ത്രി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും മന്ത്രി കള്ളം പറയുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
"നിലവില്‍ നമ്മള്‍ ഡിസംബറിന്റെ മധ്യത്തിലാണ്. ഒരു കോവിഡ് വാക്‌സിന്‍ ഉടന്‍ പ്രതീക്ഷിക്കുന്നു. ഇക്കാര്യത്തില്‍ ഞാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി അനൗപചാരികമായി ബന്ധപ്പെട്ടു. മഹാമാരിയില്‍ അവര്‍ ആശങ്ക പ്രകടിപ്പിക്കുകയും സമ്മേളനം ഒഴിവാക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനം എത്രയും വേഗം നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. കോവിഡ് സൃഷ്ടിച്ച അഭൂതപൂര്‍വ്വമായ സാഹചര്യം കണക്കിലെടുത്ത് ജനുവരിയില്‍ ബജറ്റ് സമ്മേളനം നടത്തുന്നത് ഉചിതമായിരിക്കും. ആത്മാര്‍ത്ഥമായ പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ ചൗധരിയോട് സഹകരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു," മന്ത്രി കത്തില്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.