scorecardresearch

കറന്‍സി ഇടപാട് പരിധി രണ്ട് ലക്ഷമാക്കി ചുരുക്കാന്‍ കേന്ദ്രത്തിന്റെ നീക്കം

കണക്കിൽപെടാത്ത പണം അധികൃതർ കണ്ടെത്തിയെങ്കിലും സ്വർണാഭരണങ്ങൾ വാങ്ങുന്നതിലും കാറുകൾ വാങ്ങുന്നതിലും മറ്റുമായി ക്രമക്കേട് നടക്കുന്നുണ്ട്. ഇതിനും തടയിടുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നാണ് വിവരം

കണക്കിൽപെടാത്ത പണം അധികൃതർ കണ്ടെത്തിയെങ്കിലും സ്വർണാഭരണങ്ങൾ വാങ്ങുന്നതിലും കാറുകൾ വാങ്ങുന്നതിലും മറ്റുമായി ക്രമക്കേട് നടക്കുന്നുണ്ട്. ഇതിനും തടയിടുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നാണ് വിവരം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
TC, Cash, School Management

ന്യുഡൽഹി: രാജ്യത്ത് കറൻസി വഴിയുള്ള ഇടപാട് രണ്ട് ലക്ഷം രൂപയായി ചുരുക്കാന്‍ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ബഡ്ജറ്റില്‍ മൂന്ന് ലക്ഷം രൂപ എന്ന് പ്രഖ്യാപിച്ചിരുന്നതാണ് രണ്ട് ലക്ഷമാക്കി ചുരുക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.

Advertisment

ഇതടക്കം 40 ഭേദഗതികളാണ് ധനകാര്യ ബില്ലിന്മേൽ കേന്ദ്ര സർക്കാർ കൊണ്ടു വന്നിരിക്കുന്നത്. ലോക്സഭയിൽ ധനബിൽ പരിഗണനയ്ക്ക് എടുത്തപ്പോൾ പ്രതിപക്ഷ കക്ഷികളായ തൃണമൂൽ കോൺഗ്രസ്, ആർ.ജെ.ഡി, ബി.ജെഡി, ആർ.എസ്.പി എന്നീ കക്ഷികൾ എതിർത്തു. ഭേദഗതികൾ കൊണ്ടുവന്നത് പിൻവാതിൽ ഏർപ്പാടാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

മൂന്ന് ലക്ഷം വരെയുള്ള പണമിടപാടുകൾ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ വഴിയോ, ചെക്കുകൾ വഴിയോ നടത്തിയാൽ എളുപ്പത്തിൽ കണ്ടുപിടിക്കാൻ കഴിയുമെന്നതിനാലാണ് സർക്കാരിന്റ ഇപ്പോഴത്തെ നീക്കം. കണക്കിൽപെടാത്ത പണം അധികൃതർ കണ്ടെത്തിയെങ്കിലും സ്വർണാഭരണങ്ങൾ വാങ്ങുന്നതിലും കാറുകൾ വാങ്ങുന്നതിലും മറ്റുമായി ക്രമക്കേട് നടക്കുന്നുണ്ട്. ഇതിനും തടയിടുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നാണ് വിവരം.

Black Money Demonetisation Narendra Modi Currency Arun Jaitley

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: