ന്യൂഡല്‍ഹി: മുത്തലാഖ് സമ്പ്രദായത്തില്‍ മാറ്റം മുത്തലാഖ് നിരോധിച്ച് കൊണ്ട് നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്രര്‍ക്കാര്‍ തയ്യാറാകുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഹിന്ദുക്കള്‍ പരമ്പരാഗതമായി ചെയ്തു വന്നിരുന്ന ബാലവിവാഹവും, സതിയും സ്ത്രീധന സമ്പ്രദായവുമൊക്കെ എടുത്തുകളഞ്ഞതു പോലെ മുത്തലാഖിലും സര്‍ക്കാരിന് കൈകടത്തേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

നിയമത്തിന് മുമ്പില്‍ സമത്വവും സ്ത്രീകള്‍ക്ക് നീതിയും ഉറപ്പാക്കാന്‍ മാത്രമാണ് ശ്രമമെന്നും ഇത് ആരുടെയെങ്കിലും വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടുന്നതിന്റെ പ്രശ്‌നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “സതി, ബാലവിവാഹ നിരോധനങ്ങള്‍ ഹിന്ദു സമൂഹം തന്നെ മുന്‍കൈ എടുത്ത് നടപ്പിലാക്കി.

സ്ത്രീധന നിരോധന നിയമത്തെയും ഹിന്ദു സമൂഹം സ്വാഗതം ചെയ്തു. സതി, ബാലവിവാഹം തുടങ്ങിയവ പിന്നീട് നിയമനിര്‍മ്മാണം നടത്തി ഇല്ലാതാക്കുകയായിരുന്നുവെന്നതും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ