ന്യൂഡൽഹി: ആധാരങ്ങൾ ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്നു വിജ്ഞാപനം ഇറക്കി എന്ന പേരിൽ പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്ന് കേന്ദ്ര സർക്കാർ. 1950 മുതലുള്ള ആധാരങ്ങളാണ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദേശം കേന്ദ്രം മുന്നോട്ട് വെച്ചിരിക്കുന്നത് എന്നായിരുന്നു വാർത്ത. ആധാരങ്ങൾ പാൻകാർഡുമായി ബന്ധിപ്പിക്കണമെന്നും കേന്ദ്രം നിർദ്ദേശം നൽകിയെന്നും വാർത്തയിൽ പറഞ്ഞിരുന്നു. എന്നാൽ ഇത്തരത്തിൽ ഒരു വിജ്ഞാപനവും ഇറക്കിയിട്ടില്ലെന്നാണ് ഇപ്പോൾ കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ