കർഷക പ്രക്ഷോഭം തുടരും; ചർച്ച പരാജയം

ചർച്ച തുടരുമെന്ന് കേന്ദ്ര കാർഷികമന്ത്രി നരേന്ദ്ര സിങ് തോമാർ

Farmers Protest, കർഷക സമരം, Delhi Protest, ഡൽഹിയിലെ കർഷക പ്രതിഷേധം, Farmers Protest, കർഷക സമരം പത്താം ദിവസത്തിലേക്ക്, IE Malayalam, ഐഇ മലയാളം

ന്യൂഡൽഹി: പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ കേന്ദ്രസർക്കാരിന്റെ ക്ഷണം സ്വീകരിച്ച് മുപ്പത്തിയാറ് കർഷക സംഘടനകളുമായുള്ള സർക്കാരിന്റെ ചർച്ച പരാജയം. ചർച്ചയിൽ പൊതു ധാരണയിലെത്താൻ സാധിക്കാതെ വന്നതോടെ പ്രക്ഷോഭം തുടരാനാണ് കർഷക സംഘടനകളുടെ തീരുമാനം. ഇന്ന് നടന്ന ചർച്ച ഗുണകരമാണെന്നും പ്രതിഷേധിക്കുന്ന കർഷകരുമായി സർക്കാർ ചർച്ച തുടരുമെന്നും കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര സിങ് തോമാർ പറഞ്ഞു.

ഡിസംബർ മൂന്നിന് സർക്കാർ വീണ്ടും കർഷകരുമായി ചർച്ച നടത്തും. ആറ് ദിവസമായി ഡൽഹി അതിർത്തിയിൽ തമ്പടിച്ചിരുന്ന് പ്രതിഷേധിക്കുന്ന കർഷകരുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് ആദ്യ ഘട്ട ചർച്ചകൾക്ക് നേതൃത്വം നൽകിയത്.

ചർച്ചയിൽ പങ്കെടുത്ത 32 സംഘടനകൾ പഞ്ചാബിൽ നിന്നുള്ള കർഷകരുടേതാണ്, ഹരിയാനയിൽ നിന്നുള്ള രണ്ട് പ്രതിനിധികൾ, എ.ഐ.കെ.എസ്.സിയിൽ നിന്നുള്ള യോഗേന്ദ്ര യാദവ്, ഉത്തർപ്രദേശിൽ നിന്നുള്ള മറ്റൊരു നേതാവ് എന്നിവർ ചർച്ചയിൽ പങ്കെടുക്കും. പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന തങ്ങളുടെ ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് കർഷകർ നേരത്തേ വ്യക്തമാക്കിയിരുന്നു. ന്യൂഡൽഹിയിലെ ബുറാരി മൈതാനത്തേക്ക് മാറണമെന്ന സർക്കാർ നിർദേശം തള്ളിക്കളഞ്ഞ കർഷകർ നേരത്തെ ചർച്ചയ്ക്കായുള്ള കേന്ദ്രത്തിന്റെ ക്ഷണം നിരസിച്ചിരുന്നു.

ചർച്ചയ്ക്ക് മുന്നോടിയായി ആഭ്യന്തരമന്ത്രി അമിത് ഷാ, കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുൾപ്പെടെയുള്ള ബിജെപി ഉന്നത നേതാക്കൾ ഇന്ന് പാർട്ടി മേധാവി ജെ പി നദ്ദയുടെ വസതിയിൽ യോഗം ചേർന്നിരുന്നു. ഡിസംബർ മൂന്നിന് കർഷക നേതാക്കളുമായി നിശ്ചയിച്ച കൂടിക്കാഴ്ച “തണുപ്പും കോവിഡും” കണക്കിലെടുത്താണ് ഡിസംബർ ഒന്നിലേക്ക് മാറ്റിവച്ചതെന്ന് തോമർ പ്രതികരിച്ചു.

മുൻ മീറ്റിംഗിലേക്ക് ക്ഷണിക്കപ്പെട്ട എല്ലാ കർഷക സംഘടനകളെയും ചൊവ്വാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് വിജ്ഞാന ഭവനിൽ നടത്താൻ തീരുമാനിച്ച ചർച്ചയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

അതേസമയം, കര്‍ഷകപ്രക്ഷോഭം ശക്തമായി തുടരവെ, കാർഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം രംഗത്തെത്തി. കര്‍ഷകര്‍ തെറ്റിദ്ധരിക്കപ്പെടുകയാണെന്നും പരിഷ്കാരങ്ങൾ അവരെ കൂടുതൽ ശക്തരാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കര്‍ഷകര്‍ക്കു വലിയ വിപണി സാധ്യതകളും നിയമപരമായ പരിരക്ഷ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

”വിപണിക്കുള്ള അവസരം നൽകുന്ന പരിഷ്കാരങ്ങൾ കര്‍ഷകരെ ശാക്തീകരിക്കും. കര്‍ഷകരുടെ താല്‍പ്പര്യത്തിനനുസരിച്ചുള്ള പരിഷ്‌കാരങ്ങള്‍ അവര്‍ക്കു കൂടുതല്‍ സാധ്യതകള്‍ നല്‍കും. മികച്ച വിലയും സൗകര്യങ്ങളും നല്‍കുന്നവര്‍ക്ക് നേരിട്ട് തന്റെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകനു സ്വാതന്ത്ര്യം ലഭിക്കേണ്ടതല്ലേ,” പ്രധാനമന്ത്രി ചോദിച്ചു.

കാർഷിക നിയമങ്ങളുടെ പേരിൽ രാജ്യത്തെ കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണ്. നേരത്തെ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ എതിര്‍ത്ത പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ അടിസ്ഥാനമായി കിംവദന്തികള്‍ മാറിയിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പരിഷ്‌കാരങ്ങള്‍ കര്‍ഷകരെ ചങ്ങലകളില്‍നിന്ന് മോചിപ്പിക്കുക മാത്രമല്ല അവര്‍ക്ക് പുതിയ അവകാശങ്ങളും അവസരങ്ങളും നല്‍കുമെന്ന് തന്റെ പ്രതിമാസ റേഡിയോ പ്രസംഗമായ ‘മന്‍ കി ബാത്തില്‍’ പ്രധാനമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Govt invites farm leaders for talks today pm blames protest on rumour and propaganda

Next Story
ഉയർന്ന ഫലപ്രാപ്തി; കോവിഡ്-19 വാക്സിനിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി മൊഡേണcovid vaccine, coronavirus vaccine, vaccine for coronavirus, astrazeneca plc, covid astrazeneca plc, astrazeneca plc covid, world news, indian express
The moderation of comments is automated and not cleared manually by malayalam.indianexpress.com