scorecardresearch

കർഷക സംഘടനകളെ വീണ്ടും ചർച്ചക്ക് വിളിച്ച് കേന്ദ്രം

കര്‍ഷക നേതാക്കള്‍ ഇന്ന് മുതല്‍ 24 മണിക്കൂര്‍ റിലേ നിരാഹാര സത്യഗ്രഹം ആരംഭിക്കും. പ്രക്ഷോഭത്തിന് പിന്തുണ തേടി കര്‍ഷക സംഘടനാ നേതാക്കള്‍, ട്രേഡ് യൂണിയന്‍ നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന ചര്‍ച്ച നടത്തും

കര്‍ഷക നേതാക്കള്‍ ഇന്ന് മുതല്‍ 24 മണിക്കൂര്‍ റിലേ നിരാഹാര സത്യഗ്രഹം ആരംഭിക്കും. പ്രക്ഷോഭത്തിന് പിന്തുണ തേടി കര്‍ഷക സംഘടനാ നേതാക്കള്‍, ട്രേഡ് യൂണിയന്‍ നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന ചര്‍ച്ച നടത്തും

author-image
WebDesk
New Update
Farmers protests, Farmers protests Delhi, farmer centre talks, farmer talks, amit shah, Farm Laws, Yogendra Yadav, Delhi-Jaipur border, farmer suicides, Indian Express

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകൾ നടത്തുന്ന സമരം 26ാം ദിവസം പിന്നിടുമ്പോൾ കർഷകരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് കേന്ദ്രസർക്കാർ. ഞായറാഴ്ചയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. അവരുടെ സൗകര്യത്തിനനുസരിച്ച് തീയതി തിരഞ്ഞെടുക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Advertisment

കര്‍ഷക നേതാക്കള്‍ ഇന്ന് മുതല്‍ 24 മണിക്കൂര്‍ റിലേ നിരാഹാര സത്യഗ്രഹം ആരംഭിക്കും. പ്രക്ഷോഭത്തിന് പിന്തുണ തേടി കര്‍ഷക സംഘടനാ നേതാക്കള്‍, ട്രേഡ് യൂണിയന്‍ നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന ചര്‍ച്ച നടത്തും. സിംഗുവിലെ പ്രക്ഷോഭ വേദിയില്‍ പതിനൊന്ന് കര്‍ഷക നേതാക്കള്‍ ഏകദിന ഉപവാസമിരിക്കും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും വരെ റിലേ നിരാഹാരം തുടരാനാണ് തീരുമാനം. അതിനിടെ, ഡല്‍ഹിയിലെ പ്രക്ഷോഭ സ്ഥലത്ത് നിന്ന് മടങ്ങിയ യുവ കര്‍ഷകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പഞ്ചാബ് ബട്ടിന്‍ഡയിലെ വീട്ടില്‍ വിഷം കഴിച്ച നിലയിലായിരുന്നു ഇരുപത്തിരണ്ടുകാരനായ യുവാവിനെ കണ്ടെത്തിയത്.

കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള ചര്‍ച്ച ഉടനുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സൂചന നല്‍കിയിരുന്നു. രാത്രിയോടെ കൃഷി മന്ത്രാലയം ജോയിന്റ് സെക്രട്ടറി വിവേക് അഗര്‍വാള്‍, കര്‍ഷക സംഘടനകളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കത്ത് അയച്ചു. വിഗ്യാന്‍ ഭവനിലായിരിക്കും ചര്‍ച്ച. ഇക്കാര്യത്തില്‍ കര്‍ഷക സംഘടനകളുടെ നിലപാട് നിര്‍ണായകമാകും. കേന്ദ്ര കൃഷി മന്ത്രാലയം 40 കർഷക സംഘടനകൾക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാൽ നിയമം പിൻവലിക്കില്ലാതെ സമരം നിർത്തില്ലെന്ന തീരുമാനത്തിലാണ് സംഘടനകൾ.

ചർച്ചയ്ക്കുള്ള തിയത് സംഘടനകള്‍ ഇന്ന് യോഗം ചേര്‍ന്ന് തീരുമാനമെടുത്തേക്കും. സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക് കടന്നതോടെ പ്രതിഷേധം കൂടുതൽ കടുപ്പിക്കുകയാണ്.

Advertisment

ഏകതാ പരിഷത്തിന്റെ കർഷക മാർച്ചും ഡൽഹിയിൽ എത്തി. അതേസമയം ബുധനാഴ്ച്ച കിസാൻ ദിവസിന്റെ ഭാഗമായി ജനങ്ങളോട് ഉച്ചഭക്ഷണം ഉപേക്ഷിച്ച് സമരത്തെ പിന്തുണയ്ക്കാൻകർഷകർ ആഹ്വാനം ചെയ്തു. ഞാറാഴ്ച്ച മൻ കീ ബാത് നടക്കുന്പോൾ കൈയ്യടിച്ചും പ്രാത്രം കൊട്ടിയും കർഷകർ പ്രതിഷേധം അറിയിക്കും.

Farmers Protest

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: