ഒബിസി ഭരണഘടനാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു

2018ലെ 102–ാം ഭരണഘടനാ ഭേദഗതി സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതാണെന്നു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു

ന്യൂഡൽഹി: സ്വന്തം ഒബിസി ലിസ്റ്റുകൾ തയ്യാറാക്കാൻ സംസ്ഥാനങ്ങൾക്കുള്ള അധികാരം പുനഃസ്ഥാപിക്കുന്നതിനുള്ള ഭരണഘടന ഭേദഗതി ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിച്ചു. സാമൂഹിക നീതി മന്ത്രി വീരേന്ദ്ര കുമാറാണ് ഭരണഘടന (127 -ാം ഭേദഗതി) ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്.

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും എസ്ഇബിസി (സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്ക വിഭാഗങ്ങൾ) കളുടെ പട്ടിക തയ്യാറാക്കാനും പരിപാലിക്കാനും അധികാരമുണ്ടെന്നും രാജ്യത്തിന്റെ ഫെഡറൽ ഘടന നിലനിർത്തുന്നതിനായി 342എ വകുപ്പ് ഭേദഗതി ചെയ്യേണ്ടതുണ്ടെന്നും അതിന്റെ ഫലമായി ഭരണഘടനയുടെ 338 ബി, 366 വകുപ്പുകളിൽ ഭേദഗതി വരുത്തേണ്ടതുണ്ടെന്നും ബിൽ അവതരിപ്പിച്ചു കൊണ്ട് മന്ത്രി പറഞ്ഞു.

2018ലെ 102–ാം ഭരണഘടനാ ഭേദഗതിയിലെ 338 ബി, ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്റെ ഘടന, ചുമതലകൾ, അധികാരങ്ങൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നതാണ്, കൂടാതെ 342എ വകുപ്പ് ഒരു പ്രത്യേക ജാതിയെ എസ്ഇബിസി ആയി പ്രഖ്യാപിക്കാൻ പ്രസിഡന്റിന് അധികാരം നൽകുന്നതും പട്ടിക മാറ്റാൻ പാർലമെന്റിന് അധികാരം നൽകുന്നതുമാണ്. 366 (26C) വകുപ്പ് എസ്ഇബിസികളെ നിർവചിക്കുന്നതാണ്.

മേയിൽ മറാത്ത സംവരണത്തിനെതിരെയുള്ള ഹർജി പരിഗണിച്ചപ്പോൾ പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന 2018ലെ 102–ാം ഭരണഘടനാ ഭേദഗതി സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതാണെന്നു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ജൂണിൽ കേന്ദ്രം നൽകിയ പുനഃപരിശോധനാ ഹർജി കോടതി തള്ളിയിരുന്നു.

പിന്നോക്ക വിഭാഗങ്ങളെ തിരിച്ചറിയാനും പട്ടിക തയ്യാറാക്കാനുമുള്ള സംസ്ഥാനങ്ങളുടെ അധികാരം എടുത്തുകളഞ്ഞ് ഫെഡറൽ ഘടനയെ തന്നെ കേന്ദ്രം ആക്രമിക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു.

എന്നിരുന്നാലും, ഒബിസി പട്ടിക നിർണ്ണയിക്കുന്നതിനുള്ള സംസ്ഥാനങ്ങളുടെ അധികാരം സംരക്ഷിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ നിയമ വിദഗ്ധരുമായും നിയമ മന്ത്രാലയവുമായും കൂടിയാലോചിച്ചു പരിശോധിക്കുകയാണെന്ന് മന്ത്രി വിരേന്ദ്ര കുമാർ കഴിഞ്ഞ മാസം രാജ്യസഭയിൽ പറഞ്ഞിരുന്നു.

Also read: രാജ്യത്ത് ഉഷ്ണതരംഗങ്ങളും ചുഴലിക്കാറ്റുകളും വർധിക്കും; മുന്നറിയിപ്പുമായി ഐപിസിസി റിപ്പോർട്ട്

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Govt introduces constitution amendment bill in ls to restore states rights on obc list

Next Story
ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങൾ: ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിCM Pinarayi Vijayan Press Meet, CM Covid Press Meet, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാള
The moderation of comments is automated and not cleared manually by malayalam.indianexpress.com
X