വ്യവസായ സ്ഥാപനങ്ങൾ നടത്തുകയല്ല സർക്കാരിന്റെ ജോലിയെന്നും നാല് തന്ത്രപരമായ മേഖലകളിലെ ഏറ്റവും ചുരുങ്ങിയ സ്ഥാപനങ്ങളൊഴികെയുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും സ്വകാര്യവത്കരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

“സംരംഭങ്ങളെയും ബിസിനസുകളെയും പിന്തുണയ്‌ക്കുക എന്നത് സർക്കാരിന്റെ കടമയാണ്. എന്നാൽ സർക്കാർ സംരംഭങ്ങൾ സ്വന്തമാക്കി നടത്തേണ്ടത് അനിവാര്യമല്ല,” അദ്ദേഹം പറഞ്ഞു.

പൊതുമേഖലാ സംരംഭങ്ങളെ വിറ്റ് പണമുണ്ടാക്കുകയോ നവീകരിക്കുകയോ ചെയ്യുക എന്നതാണ് കേന്ദ്രത്തിന്റെ നയമെന്ന് പറഞ്ഞ മോദി, സർക്കാരിന് “വ്യവസായ സ്ഥാപനങ്ങൾ നടത്തിക്കൊണ്ടുപോവാനുള്ള പദ്ധതിയില്ല” എന്നും പറഞ്ഞു.

Read More: മോട്ടേര ക്രിക്കറ്റ് സ്റ്റേഡിയം ഇനി നരേന്ദ്ര മോദി സ്റ്റേഡിയം

ഇന്ത്യയെ ഉയർന്ന വളർച്ചാ പാതയിലേക്ക് കൊണ്ടുപോകുന്നതിന് ബജറ്റ് വ്യക്തമായ ഒരു മാർഗ രേഖ നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇനവെസ്റ്റ് മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് ഡിപ്പാർട്ട്മെന്റ് (ഡിപാം) സംഘടിപ്പിച്ച സ്വകാര്യവൽക്കരണത്തെക്കുറിച്ചുള്ള ഒരു വെബിനറിൽ സംസാരിക്കുകയായിരുന്നു മോദി.

രോഗാതുരമായ പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള ധനസഹായം സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നു. പാരമ്പര്യം മാത്രം നോക്കി പൊതുമേഖലാ സ്ഥാപനങ്ങൾ കൊണ്ടുപോവുന്നതിൽ കാര്യമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

Read More: സമഗ്രമായ മാറ്റമാണ് ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യം; തൃണമൂലിന്റേത് വോട്ട് ബാങ്കിനെ സംരക്ഷിക്കുന്ന സമാധാന രാഷ്ട്രീയമെന്ന് മോദി

ഉപയോഗയോഗ്യമല്ലാത്തതും ഉപയോഗിക്കാത്തതുമായ ധാരാളം സ്വത്ത് സർക്കാരിനുണ്ടെന്നും ഇത്തരം 100 ആസ്തികൾ വിറ്റാൽ തന്നെ 2.5 ലക്ഷം കോടി രൂപ സമ്പാദിക്കാമെന്നും മോദി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook