scorecardresearch

ഫാസ്ടാഗ് സംവിധാനം നടപ്പിലാക്കുന്നത് ഒരു മാസത്തേക്ക് കൂടി നീട്ടി

നേരത്തെ ഫാസ്ടാഗ് സംവിധാനം നടപ്പിലാക്കുന്നത് ഡിസംബർ 15 വരെ നീട്ടിയിരുന്നു

നേരത്തെ ഫാസ്ടാഗ് സംവിധാനം നടപ്പിലാക്കുന്നത് ഡിസംബർ 15 വരെ നീട്ടിയിരുന്നു

author-image
WebDesk
New Update
FASTag is compulsory from tomorrow, ഫാസ്ടാഗ് ഇന്നു മുതല്‍ നിര്‍ബന്ധം, Fastag, ഫാസ്ടാഗ്, Fast tag, ഫാസ്റ്റ് ടാഗ്, Fastag deadline, ടോൾ പ്ലാസകളിൽ ഫാസ്റ്റ് ടാഗ് സംവിധാനം, Toll plaza, ടോൾ പ്ലാസ, Fastag toll plaza,ie malayalam, ഐഇ മലയാളം

ന്യൂഡൽഹി: ടോൾ പ്ലാസകളിൽ ഫാസ്ടാഗ് സംവിധാനം നടപ്പിലാക്കുന്നത് ഒരു മാസത്തേക്ക് കൂടി നീട്ടി. ദേശീയപാതാ അതോറിറ്റിയുടേതാണ് തീരുമാനം. നാളെയാണ് ഫാസ്ടാഗ് സംവിധാനം നിലവിൽ വരേണ്ടിയിരുന്നത്. 75 ശതമാനം വാഹനങ്ങൾ ഫാസ്ടാഗിലേക്ക് മാറിയിട്ടില്ലാത്തതിനാൽ ഇത് വൻ ഗതാഗതക്കുരുക്കിന് കാരണമാകും. ഈ സാഹചര്യത്തിൽ ജനങ്ങൾക്കുണ്ടാകുന്ന അസൗകര്യം കണക്കിലെടുത്താണ് തീരുമാനം. 30 ദിവസത്തിനകം ഫാസ്ടാഗ് സംവിധാനം നടപ്പിലാക്കണമെന്നാണ് കേന്ദ്രസർക്കാരിന്റെ നിർദേശം.

Advertisment

നേരത്തെ ഫാസ്ടാഗ് സംവിധാനം നടപ്പിലാക്കുന്നത് ഡിസംബർ 15 വരെ നീട്ടിയിരുന്നു. വാഹന ഉടമകൾക്ക് ഫാസ്ടാഗുകൾ വാങ്ങുന്നതിന് കൂടുതൽ സമയം നൽകുന്നതിനാണ് തീയതി നീട്ടിയതെന്ന് സർക്കാർ വ്യക്തമാക്കി. നേരത്തെ ഡിസംബർ 1 ന് രാജ്യത്തെ മുഴുവൻ ടോൾ പ്ലാസകളിലും സംവിധാനം നടപ്പിലാക്കുമെന്നാണ് അറിയിച്ചിരുന്നത്. ഫാസ്റ്റ് ഇല്ലാത്ത വാഹനങ്ങൾ ഫാസ്ടാഗ് ഗേറ്റിലൂടെ പ്രവേശിച്ചാൽ ഇരട്ടി തുകയാണ് പിഴയിനത്തിൽ നൽകേണ്ടിവരിക.

Read Also: ടോൾ പ്ലാസകളിൽ ഫാസ്ടാഗ് നിർബന്ധം; ഇല്ലെങ്കിൽ ഇരട്ടിത്തുക

രാജ്യത്ത് ദേശീയ, സംസ്ഥാനപാതകളിലെ 420ലേറെ ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് സംവിധാനം നിലവിൽ പ്രവര്‍ത്തിക്കുന്നുണ്ട്. ഫാസ്ടാഗുള്ള വാഹനങ്ങള്‍ക്കു ടോള്‍പ്ലാസയില്‍ കാത്തുനില്‍ക്കാതെ പ്രത്യേക വരി വഴി കടന്നുപോകാം. പഴയ വണ്ടികള്‍ക്കു ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരുന്നില്ല. ഇതാണു ഡിസംബര്‍ ഒന്നോടെ മാറ്റാൻ സർക്കാർ തീരുമാനിച്ചിരുന്നത്.

എന്താണ് ഫാസ്ടാഗ് ?

ഏതു ടോള്‍പ്ലാസയിലും ഉപയോഗിക്കാവുന്ന കടലാസ് രഹിത ഏകീകൃത പ്രീപെയ്ഡ് സംവിധാനമാണു ഫാസ്ടാഗ് . ദേശീയപാത അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഫാസ്റ്റ്ടാഗ് സംവിധാനത്തില്‍, ടോള്‍ പ്ലാസകളില്‍ ടോള്‍ തുക നേരിട്ടു കൈമാറാതെ അക്കൗണ്ട് വഴി ഓട്ടോമാറ്റിക്കായി നല്‍കാം. ഇതിനായി ഇലക്ട്രോണിക് ചിപ്പ് അടങ്ങിയ ഫാസ്ടാഗ് വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ ഒട്ടിക്കണം.

Advertisment

റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്ഐഡി) സാങ്കേതിക വിദ്യ ഉപയോഗിച്ചാണു ഫാസ്ടാഗ് സംവിധാനത്തിന്റെ പ്രവര്‍ത്തനം. ഫാസ്ടാഗ് ഒട്ടിച്ച വാഹനം ടോള്‍ പ്ലാസ വഴി കടന്നുപോകുമ്പോള്‍ ആര്‍എഫ്ഐഡി റീഡര്‍ വഴി നിര്‍ണയിച്ച് അക്കൗണ്ടില്‍നിന്നു പണം ഈടാക്കും. ഇതിനായി വാഹനമുടമ ഫാസ്ടാഗ് അക്കൗണ്ടില്‍ നേരത്തെ പണം നിക്ഷേപിക്കണം. ഓരോ ഇനം വാഹങ്ങള്‍ക്കും ടാഗിന്റെ നിറത്തില്‍ വ്യത്യാസമുണ്ടാകും.

ഫാസ്ടാഗ് അക്കൗണ്ട് എങ്ങനെ?

പ്രധാന ബാങ്കുകളില്‍ വാഹന ഉടമയുടെ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി ഫാസ്ടാഗ് അക്കൗണ്ട് തുറക്കുന്നതോടെ ഫാസ്ടാഗ് ലഭിക്കും. നൂറു രൂപയാണു ടാഗ് വില, 200 രൂപയുടെ തിരിച്ചുകിട്ടുന്ന നിക്ഷേപം, വാലറ്റില്‍ 200 രൂപ എന്നിങ്ങനെ അഞ്ഞൂറ് രൂപയാണ് ആദ്യം മുടക്കേണ്ടത്. അഞ്ചുവര്‍ഷം കാലാവധിയുള്ള അക്കൗണ്ടില്‍ തുടര്‍ന്ന് 100 രൂപ മുതല്‍ ലക്ഷം വരെ നിക്ഷേപിക്കാം. ഓണ്‍ലൈന്‍ ബാങ്കിങ് വഴിയും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും അക്കൗണ്ടിലേക്കു പണം നിക്ഷേപിക്കാം.

തിരഞ്ഞെടുത്ത അക്ഷയകേന്ദ്രങ്ങള്‍, പൊതുജനസേവന കേന്ദ്രങ്ങള്‍ (സി.എസ്.സി.) എന്നിവിടങ്ങളിലും ഫാസ്ടാഗ് രജിസ്ട്രേഷന്‍ നടത്താം. പുതിയ വാഹനങ്ങള്‍ക്ക് ഡീലര്‍മാര്‍തന്നെ ഫാസ്ടാഗ് സൗകര്യം ഏര്‍പ്പെടുത്തി നല്‍കുന്നുണ്ട്.

മെച്ചം എന്ത്?

ഫാസ്ടാഗ് സംവിധാനത്തില്‍ അഞ്ചിരട്ടി വേഗത്തില്‍ ടോള്‍പ്ലാസ കടന്നുപോകാമെന്നതാണു ദേശീയപാത അതോറിറ്റിയുടെ വാഗ്ദാനം. നിലവില്‍ ഒരു വാഹനത്തിന് ടോള്‍ബൂത്ത് കടക്കാന്‍ നിശ്ചയിച്ച 15 സെക്കന്‍ഡാണ്. എന്നാല്‍ ഫാസ്ടാഗ് സംവിധാനത്തില്‍ മൂന്നു സെക്കന്‍ഡ് മതിയെന്നാണു ദേശീയപാത അതോറിറ്റി അവകാശപ്പെടുനനത്.

മണിക്കൂറില്‍ 240 വാഹനങ്ങള്‍ വരെ കടന്നുപോകാനാണു നിലവില്‍ ഒരു ടോള്‍ ബൂത്തിന്റെ ശേഷി. ഇതു ഫാസ്ടാഗ് സംവിധാനത്തില്‍ 1200 വാഹനങ്ങളായി ഉയരുമെന്നു ദേശീയപാത അതോറിറ്റി പറയുന്നു.

Motor Vehicle Department

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: