ന്യൂഡല്‍ഹി: ഇന്‍കംടാക്‌സ് റിട്ടേണുകള്‍ ഫയല്‍ ചെയ്യാനുള്ള അവസാന തിയ്യതി നീട്ടി ആദായ നികുതി വകുപ്പ്. നേരത്തെ ജൂലൈ 31 ആയിരുന്നു അവസാന തിയ്യതി. ഇതാണ് മാറ്റിയത്. പുതുതായി നിശ്ചയിച്ചത് പ്രകാരം അവസാന തിയ്യതി ഓഗസ്റ്റ് 31 ആണ്. പ്രസ്താവനയിലൂടെയാണ് ആദായ നികുതി വകുപ്പ് പുതിയ തിയ്യതി അറിയിച്ചത്.

ഇന്‍കംടാസ് റിട്ടേണുകള്‍ ഫയല്‍ ചെയ്യാനുള്ളവര്‍ക്ക് പുതിയ തീരുമാനം ആശ്വാസമാകും. പുതിയ നിയമ പ്രകാരം ഈ വര്‍ഷം മുതല്‍ ഐടിആര്‍ ഫയല്‍ ചെയ്യുന്നത് വൈകിയാല്‍ 10000 രൂപ വരെ പിഴയായി അടക്കേണ്ടി വരും.

അവസാന തിയ്യതി കഴിഞ്ഞിട്ടും ഐടിആര്‍ ഫയല്‍ ചെയ്തിട്ടില്ലെങ്കില്‍ ഡിസംബര്‍ 31 വരെ പിഴയായി ഈടാക്കുക 5000 രൂപയാകും. ഡിസംബര്‍ 31 കഴിഞ്ഞാല്‍ പിഴ 10000 രൂപയാകും. അതേസമയം, ഐടിആര്‍ ഫയല്‍ ചെയ്യാന്‍ വൈകുന്നവരുടെ വരുമാനം അഞ്ച് ലക്ഷത്തില്‍ കുറവാണെങ്കില്‍ അടയ്‌ക്കേണ്ടി വരുന്ന പരമാവധി പിഴ 1000 രൂപയായിരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook