ന്യൂഡല്‍ഹി:കാറുകളില്‍ ആറ് എയര്‍ ബാഗുകള്‍ നിര്‍ബന്ധമാക്കാനുള്ള നിര്‍ദേശം നടപ്പാക്കുന്നത് നീട്ടിയതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഡകരി. 2022 ഒക്ടോബര്‍ 1 മുതല്‍ എട്ട് സീറ്റുള്ള വാഹനങ്ങളില്‍ ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ നേരത്തെ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഈ തീരുമാനം നടപ്പാക്കുന്നത് ഒരു വര്‍ഷത്തേക്ക് നീട്ടുന്നതായാണ് നിതിന്‍ ഗഡ്കരി അറിയിച്ചിരിക്കുന്നത്. കാറുകളില്‍ ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാനുള്ള നിര്‍ദ്ദേശം അടുത്തവര്‍ഷം ഒക്ടോബര്‍ ഒന്നുമുതല്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് അസംസകൃത വസ്തുക്കളുടെ ദൗര്‍ലഭ്യം കണക്കിലെടുത്താണ് പുതിയ തീരുമാനമെന്നാണ് ഗഡ്കരി അറിയിച്ചിരിക്കുന്നത്. വാഹന വ്യവസായം നേരിടുന്ന ആഗോള വിതരണ ശൃംഖലയുടെ പരിമിതികള്‍ കണക്കിലെടുത്താണ് തീരുമാനമെന്നും ഗതാഗത മന്ത്രി പറഞ്ഞു.
വാഹന വ്യവസായം നേരിടുന്ന ആഗോള വിതരണ ശൃംഖലയുടെ പരിമിതികളും മാക്രോ ഇക്കണോമിക് സാഹചര്യത്തില്‍ പാസഞ്ചര്‍ കാറുകളില്‍ (എം-1 കാറ്റഗറി) കുറഞ്ഞത് ആറ് എയര്‍ബാഗുകളെങ്കിലും നിര്‍ബന്ധമാക്കുന്ന നിര്‍ദ്ദേശം 2023 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചു. ” ഗഡ്കരി ട്വീറ്റ് ചെയ്തു. മോട്ടോര്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരുടെയും വിലയും വേരിയന്റും പരിഗണിക്കാതെ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.