scorecardresearch

11.44 ലക്ഷം പാന്‍കാര്‍ഡുകള്‍ അസാധുവാക്കി: നിങ്ങളുടെ പാന്‍കാര്‍ഡിന് ജീവനുണ്ടോ? ഇവിടെ അറിയാം

ഈ വര്‍ഷം ജൂലൈ 27 വരെയുളള കണക്കുകള്‍ പ്രകാരമാണ് ലക്ഷക്കണക്കിന് പാന്‍കാര്‍ഡുകള്‍ നിര്‍ജ്ജീവമാക്കിയത്

ഈ വര്‍ഷം ജൂലൈ 27 വരെയുളള കണക്കുകള്‍ പ്രകാരമാണ് ലക്ഷക്കണക്കിന് പാന്‍കാര്‍ഡുകള്‍ നിര്‍ജ്ജീവമാക്കിയത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
11.44 ലക്ഷം പാന്‍കാര്‍ഡുകള്‍ അസാധുവാക്കി: നിങ്ങളുടെ പാന്‍കാര്‍ഡിന് ജീവനുണ്ടോ? ഇവിടെ അറിയാം

ന്യൂഡല്‍ഹി: വ്യാജ പാന്‍കാര്‍ഡുകളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 11.44 ലക്ഷത്തോളം പാന്‍കാര്‍ഡുകള്‍ സര്‍ക്കാര്‍ അസാധുവാക്കി. ഈ വര്‍ഷം ജൂലൈ 27 വരെയുളള കണക്കുകള്‍ പ്രകാരമാണ് ഇത്രയും പാന്‍കാര്‍ഡുകള്‍ നിര്‍ജ്ജീവമാക്കിയത്. സര്‍ക്കാര്‍ നിര്‍ദേശിച്ചത് പ്രകാരം ഒരാള്‍ക്ക് ഒന്നില്‍കൂടുതല്‍ പാന്‍ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യാന് സാധിക്കുകയില്ല. കൂടാതെ ജീവിച്ചിരിപ്പില്ലാത്ത ആള്‍ക്കാരുടെ പേരിലും വ്യാജ പാന്‍കാര്‍ഡുകള്‍ എടുത്തതായി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. തെറ്റായ വിവരങ്ങള്‍ നല്‍കി നേടിയ പാന്‍കാര്‍ഡുകളും അസാധുവാക്കിയിട്ടുണ്ട്.

Advertisment

നിലവില്‍ നിങ്ങളുടെ പാന്‍കാര്‍ഡ് സാധുവാണോ എന്നറിയാന്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ പരിശോധിക്കാം.

https://www.incometaxindiaefiling.gov.in/ എന്ന വൈബ്സൈറ്റ് സന്ദര്‍ശിക്കുക. പേജിന് ഇടതുവശത്തുളള ഓപ്ഷനുകളില്‍ Know Your Pan എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

* പുതിയ പേജ് തുറന്നു വരുമ്പോള്‍ നിങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്താനുളള കോളങ്ങള്‍ കാണാന്‍ കഴിയും. (പേര്, ജനന തീയതി, മൊബൈല്‍ നമ്പര്‍ തുടങ്ങിയവ) നിങ്ങള്‍ പാന്‍കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ നല്‍കിയ അതേ വിവരങ്ങളാവണം ഇവിടെ രേഖപ്പെടുത്താന്‍. ഇതിന് ശേഷം Submit ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ ഫോണിലേക്ക് വണ്‍ ടൈം പാസ്വേര്‍ഡ് വരും

Advertisment

* മൊബൈലിലേക്ക് വന്ന സന്ദേശത്തില്‍ നിന്നും പാസ്‍വേഡ് കണ്ടെത്തി അടുത്ത പേജില്‍ രേഖപ്പെടുത്തി Validate എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം

Watch Video

* ഒന്നില്‍ കൂടുതല്‍ പാന്‍ നമ്പറുകളാണ് നിങ്ങള്‍ നല്‍കിയിട്ടുളളതെങ്കില്‍ നിങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ആവശ്യപ്പെടും. അതേ പേജില്‍ തന്നെ വിവരങ്ങള്‍ രേഖപ്പെടുത്തണം.

* വിവരങ്ങള്‍ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ അടുത്ത പേജില്‍ നിങ്ങളുടെ പാന്‍കാര്‍ഡ് സാധുവാണോയെന്നും അതിന്റെ വാലിഡിറ്റി വിവരങ്ങളും കാണാന്‍ കഴിയും

Governement Pan Card

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: