ന്യൂഡൽഹി: പെട്രോളിനും ഡീസലിനും വില കുറയും. പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതമാണ് കുറയുക. പുതുക്കിയ വില ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരും. എക്‌സൈസ് നികുതിയിൽ കുറവ് വരുത്താൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തതോടെയാണ് വില കുറയുന്നത്.

ഇന്ധനവില വർദ്ധനവിൽ രാജ്യത്തെങ്ങും പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പെട്രോളിനും ഡീസലിനും ഏപ്പെടുത്തിയിരുന്ന നികുതിയിൽ കുറവ് വരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. എന്ത് പ്രതിഷേധമുണ്ടാലും എക്സൈസ് തീരുവയിൽ ഇളവ് വരുത്തില്ലെന്നായിരുന്നു കേന്ദ്ര നിലപാട്. അധിക നികുതിയിലൂടെ ലഭിക്കുന്ന വരുമാനം വികസന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും എന്നായിരുന്നു കേന്ദ്ര സർക്കാർ വൃത്തങ്ങളുടെ വിശദീകരണം.

അതിനിടയിൽ വാഹനമുള്ളവർ കാശുള്ളവരാണെന്ന കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. കൂടിയ എണ്ണ വിലയിലൂടെ ലഭിക്കുന്ന ലാഭം വഴി കക്കൂസ് അടക്കമുള്ള സൗകര്യങ്ങൾ ജനങ്ങൾക്ക് ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook