scorecardresearch

Latest News

ഗല്‍വാനുമേലുള്ള ചൈനയുടെ വാദം ചരിത്രപരമായി ശരിയല്ലെന്ന് ഇന്ത്യ

അതിര്‍ത്തിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ ചൈന ശ്രമിച്ചതിനെ തുടര്‍ന്നാണ് അക്രമം നടന്നതെന്ന് സര്‍ക്കാര്‍

narendra modi on galwan face off, ഗോല്‍വാന്‍ സംഘര്‍ഷത്തെ കുറിച്ച് നരേന്ദ്ര മോദി പറഞ്ഞത്‌, india china, ഇന്ത്യ-ചൈന, india china border dispute, ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം,india china news, all-party meeting on india china, indian express

ന്യൂഡല്‍ഹി: ഗല്‍വാന്‍ താഴ് വരയില്‍ അവകാശമുന്നയിച്ചു കൊണ്ടുള്ള ചൈനയുടെ വാദത്തെ ഇന്ത്യ തള്ളി. രൂക്ഷമായ ഭാഷയിലാണ് ഇന്ത്യയുടെ പ്രതികരണം. ചൈനയുടെ വാദം പൊലിപ്പിച്ചതാണെന്നും സമര്‍ത്ഥിക്കാനാകാത്തതുമാണന്നും അംഗീകരിക്കാനാകില്ലെന്നും വിദേശ കാര്യ മന്ത്രാലയം പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു.

ഗല്‍വാന്‍ താഴ് വരയുമായി ബന്ധപ്പെട്ട നിലപാട് ചരിത്രപരമായി വ്യക്തമാണെന്നും അവ ചൈനയുടെ പഴയ നിലപാടുകളോട് യോജിക്കുന്നതല്ലെന്നും മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. 1962 മുതല്‍ ചൈനയുടെ മാപില്‍ ഗല്‍വാന്‍ താഴ് വര ഉള്‍പ്പെടുത്തിയിട്ടില്ല.

അതേസമയം, ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി സര്‍ക്കാര്‍ രംഗത്തുവന്നു. ഇന്ത്യയുടെ ഭൂഭാഗത്തിലേക്ക് ആരും കടന്നില്ലെന്നും ഒരു സൈനിക പോസ്റ്റുകളും പിടിച്ചില്ലെന്നുമായിരുന്നു വെള്ളിയാഴ്ച്ച നടന്ന സര്‍വകക്ഷിയോഗത്തില്‍ മോദി പറഞ്ഞത്. എന്നാല്‍ ജൂണ്‍ 15-ന് ചൈന അതിര്‍ത്തിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് അക്രമം നടന്നതെന്ന് സര്‍ക്കാര്‍ ശനിയാഴ്ച്ച പ്രസ്താവനയില്‍ വിശദീകരിച്ചു.

നിയന്ത്രണ രേഖയോട് തൊട്ടിപ്പുറത്തേക്ക് കടന്ന് ചൈന നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചുവെന്നും അതില്‍ നിന്നും പിന്‍മാറാന്‍ തയ്യാറായില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. അതേസമയം, ഏത് സാഹചര്യവും നേരിടാനൊരുക്കമാണെന്ന് വ്യോമസേന തലവന്‍ ബദൗരിയ പറഞ്ഞു. അദ്ദേഹം രണ്ടു ദിവസം ലഡാക്ക് സന്ദര്‍ശിച്ചിരുന്നു.

എന്നാല്‍, ചൈനീസ് പട്ടാളം ഇന്ത്യന്‍ മേഖലയില്‍ തുടര്‍ന്നോ, ഇന്ത്യന്‍ പോസ്റ്റുകള്‍ പിടിച്ചെടുക്കുകയുണ്ടായോ എന്നിവയെ കുറിച്ച് പ്രസ്താവന മൗനം പാലിക്കുന്നു.

അതിര്‍ത്തിയില്‍ വന്‍തോതില്‍ ചൈനീസ് സൈന്യം എത്തിയെന്നും ഇന്ത്യയുടെ പ്രതികരണവും അതിന് സമാനമായിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. മോദിയുടെ പ്രസ്താവന വിവാദമാകുകയും പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദ്യം ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ വിശദീകരണം.

മോദിയുടെ പ്രസ്താവനയെ വളച്ചൊടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് സര്‍ക്കാര്‍ ആരോപിച്ചു. നിയന്ത്രണ രേഖ ലംഘിക്കാനുള്ള ഏതൊരു ശ്രമത്തോടും ഇന്ത്യ ശക്തമായി പ്രതികരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു.

അത്തരം വെല്ലുവിളികളെ മുന്‍കാലങ്ങളില്‍ അവഗണച്ചതില്‍ നിന്നും വ്യത്യസ്തമായി ഇപ്പോള്‍ ഇന്ത്യയുടെ സൈന്യം ഏതൊരു ലംഘനത്തേയും ശക്തമായി നേരിടുന്നുവെന്ന് മോദി പറഞ്ഞിരുന്നുവെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

Read Also: തിരുവനന്തപുരത്തെ രോഗബാധിത നഗരമാക്കാൻ സംഘടിതശ്രമം: മന്ത്രി കടകംപള്ളി

സര്‍വകക്ഷിയോഗത്തിലെ മോദിയുടെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെ തന്നെ സിപിഎം ജനറല്‍ സെക്രട്ടറി വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തി കടന്നില്ലെങ്കില്‍ പിന്നെങ്ങനെയാണ് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. സോഷ്യല്‍ മീഡിയയിലും ശക്തമായ വിമര്‍ശനമാണ് നടക്കുന്നത്.

ശനിയാഴ്ച്ച രാവിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. ഇന്ത്യയുടെ പ്രദേശം ചൈനയ്ക്ക് പ്രധാനമന്ത്രി അടിയറവച്ചുവെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. സൈനികര്‍ എന്തിന് കൊല്ലപ്പെട്ടുവെന്ന ചോദ്യം അദ്ദേഹവും ഉയര്‍ത്തി.

വര്‍ഷങ്ങളായി ഗല്‍വാന്റെ നിയന്ത്രണം തങ്ങള്‍ക്കാണെന്ന് ചൈന

അതേസമയം, ഗല്‍വാന്‍ മേഖലയുടെ മേലുള്ള അവകാശവാദം ചൈന വീണ്ടും ആവര്‍ത്തിച്ചു. ഇന്ത്യാ-ചൈന അതിര്‍ത്തിയുടെ പടിഞ്ഞാറന്‍ ഭാഗത്തെ നിയന്ത്രണ രേഖയുടെ ചൈനയുടെ ഭാഗത്താണ് ഗല്‍വാന്‍ താഴ് വരയെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. വര്‍ഷങ്ങളായി ചൈനയുടെ അതിര്‍ത്തി സേന ഇവിടെ പട്രോളിങ് നടത്തുന്നുവെന്നും മന്ത്രാലയം പറഞ്ഞു. തങ്ങളുടെ അവകാശവാദത്തെ സാധൂകരിക്കുന്നതിന് പ്രധാനമന്ത്രി മോദിയുടെ വാക്കുകളും ചൈന കടമെടുത്തിട്ടുണ്ട്.

ഇന്ത്യയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന പ്രദേശത്തിനുമേല്‍ വെള്ളിയാഴ്ച ചൈന അവകാശവാദം ഉന്നയിച്ചിരുന്നു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഇന്ത്യ ഈ ഭാഗത്ത് ഏകപക്ഷീയമായും തുടര്‍ച്ചയായും റോഡും പാലങ്ങളും മറ്റു സൗകര്യങ്ങളും നിര്‍മ്മിക്കുകയാണെന്ന് ചൈന ആരോപിച്ചു. ഇന്ത്യയുടെ സൈന്യം മെയ് ആറിന് അതിര്‍ത്തി കടന്ന് ചൈനയുടെ പ്രദേശം കൈയേറിയെന്നും ചൈന ആരോപിച്ചിരുന്നു.

Read Also: ഇനി നിങ്ങളുടെ സേവനം വേണ്ടത് ഗ്രാമങ്ങൾക്ക്; തൊഴിലാളികളോട് നരേന്ദ്ര മോദി

എന്നാല്‍ ജൂണ്‍ 16-ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഗാല്‍വാന്‍ താഴ് വരയുടെ മേലുള്ള ചൈനയുടെ അവകാശവാദങ്ങളെ തള്ളിയിരുന്നു. ജൂണ്‍ 18-നാണ് ഇന്ത്യയുടെ 20 സൈനികര്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. 45 വര്‍ഷങ്ങള്‍ക്കുശേഷമാണ് ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യയുടെ സൈനികര്‍ കൊല്ലപ്പെടുന്നത്.

ചൈനയുടെ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നത് ബീജിങ്ങിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുകയില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരം അഭിപ്രായപ്പെട്ടു. ഗല്‍വാനുമേല്‍ ചൈന നടത്തുന്ന അവകാശവാദത്തിനെതിരെ സര്‍ക്കാര്‍ പ്രതികരിച്ചില്ലെങ്കില്‍ ഭീകരമായ അനന്തരഫലമുണ്ടാകുമെന്നും ചിദംബരം പറഞ്ഞു.

Read in English: Govt clarifies Modi statement: China was trying to erect structures ‘just across the LAC’

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Govt clarifies modi statement on indo china conflict after opposition attack

Best of Express