രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവയ്പ് യജ്ഞത്തിനുള്ള സാഹചര്യമൊരുക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടതായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര. ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഏപ്രിലിൽ ‘ടിക്ക ഉത്സവ്’ ആഘോഷിച്ചുവെങ്കിലും കോവിഡ് -19 നെതിരെ വാക്സിനുകൾ നൽകാനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടില്ലെന്നും ഇത് പ്രതിരോധ കുത്തിവയ്പ്പുകൾ കുറയാൻ കാരണമായെന്നും കേന്ദ്രത്തെ ആക്രമിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ പറഞ്ഞു.
ഏപ്രിൽ 11 നും 14 നും ഇടയിലാണ് വാക്സിനേഷൻ നടപടികൾ പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ കേന്ദ്ര സർക്കാർ ‘ടിക്ക ഉത്സവ്’ അഥവാ വാക്സിനേഷൻ ഉത്സവം സംഘടിപ്പിച്ചത്.
“വാക്‌സിൻ ഉത്പാദിപ്പിക്കുന്ന ഏറ്റവും വലിയ രാജ്യമാണ് ഇന്ത്യ. ഏപ്രിൽ 12 ന് ബിജെപി സർക്കാർ ‘ടിക്ക ഉത്സവ്’ ആചരിച്ചു. പക്ഷേ വാക്സിനുകൾ നൽകാനുള്ള ക്രമീകരണങ്ങൾ നടത്തിയില്ല. 30 ദിവസത്തിനുള്ളിൽ നമ്മുടെ പ്രതിരോധ കുത്തിവയ്പ്പുകളിൽ 82 ശതമാനം കുറവുണ്ടായി,” പ്രിയങ്ക ഗാന്ധി പറഞ്ഞു.
Read More: ഗംഗയിലൂടെ ഒഴുകി വന്നത് നൂറോളം മൃതദേഹങ്ങൾ, ഭീതിയിൽ ജനങ്ങൾ
“മോദി ജി വാക്സിൻ ഫാക്ടറികളിലേക്ക് പോയി, അവിടെയെല്ലാം നിന്ന് ഫൊട്ടോയെടുക്കുകയും ചെയ്തു. പക്ഷേ വാക്സിനേഷൻ ഡോസുകൾക്കായി ആദ്യ ഓർഡർ നൽകാൻ 2021 ജനുവരിയിൽ മാത്രം സർക്കാർ സർക്കാർ ഉത്തരവിട്ടത് എന്തുകൊണ്ടാണ്?” കോൺഗ്രസ് ജനറൽ സെക്രട്ടറി പറഞ്ഞു.
അമേരിക്കയും മറ്റ് രാജ്യങ്ങളും വളരെക്കാലം മുമ്പ് ഇന്ത്യൻ വാക്സിൻ കമ്പനികൾക്ക് ഓർഡർ നൽകി. ഇതിന്റെ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കുക? ” പ്രിയങ്ക ചോദിച്ചു.
വാക്സിനേഷൻ ഡ്രൈവ് എല്ലാ വീടുകളിലും എത്തുന്നുവെന്ന് ഉറപ്പാക്കാതെ കൊറോണ വൈറസിനെതിരെ പോരാടാൻ കഴിയില്ലെന്നും അവർ പറഞ്ഞു.