ന്യൂഡല്‍ഹി: രാജ്യത്തിനു നേരെ ഏതെങ്കിലും വിധത്തിലുള്ള അട്ടിമറികള്‍ നടക്കുന്നത് ചെറുക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ടാക്സി സേവനങ്ങളായ യൂബര്‍, ഒല എന്നിവ ഉപയോഗിക്കരുതെന്ന് രാജ്യത്തെ രഹസ്യാന്വേഷണ ഉദ്യോസ്ഥര്‍ക്കും പ്രതിരോധ വിഭാഗത്തിനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം.

ഉദ്യോഗസ്ഥരുടെ വ്യക്തിവിവരങ്ങളും അവരുടെ ലക്ഷ്യ സ്ഥാനങ്ങളും രഹസ്യമാക്കി വയ്ക്കുന്നതിനാണ് ഇങ്ങനെയൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇത്തരം വിവരങ്ങള്‍ സഹയാത്രികരോ ഡ്രൈവര്‍മാരോ അറിയുന്നത് തടയുന്നതിനും അത്തരം വിവരങ്ങള്‍ ഏതെങ്കിലും സ്ഥലത്തെയോ ഉദ്യോഗസ്ഥരെയോ ലക്ഷ്യമിടുന്നത് ഉപയോഗിക്കുന്നത് തടയുന്നതിനുമുള്ള മുന്‍കരുതല്‍ കൂടിയാണിത്.

രാജ്യത്തിന്റെ തന്ത്രപ്രധാനമേഖലകളിലും പ്രതിരോധ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഡല്‍ഹിയില്‍ നോര്‍ത്ത് ബ്ലോക്ക്, സൗത്ത് ബ്ലോക്ക്, രാഷ്ട്രപതീഭവന്‍, ല്യൂട്ടണ്‍സ് സോണ്‍, ഡല്‍ഹി കന്റോണ്‍മെന്റ് എന്നിവിടങ്ങളിലേക്ക് ഷെയര്‍ ടാക്സികളും പൂള്‍ ടാക്സികളും വാടകയ്ക്കെടുക്കുന്നതിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ