scorecardresearch

Actor Govinda Hospitalised: ബോധരഹിതനായി; നടൻ ഗോവിന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Actor Govinda Admitted to Hospital: ഇന്നലെ രാത്രിയോടെ ബോധരഹിതനായ നടനെ മുബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു

Actor Govinda Admitted to Hospital: ഇന്നലെ രാത്രിയോടെ ബോധരഹിതനായ നടനെ മുബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Govinda

Govinda Admitted to Mumbai Hospital: മുംബൈ: ബോളിവുഡ് നടന്‍ ഗോവിന്ദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോധരഹിതനായതിനെ തുടര്‍ന്ന് നടനെ മുബൈയിലെ ജുഹുവിലുള്ള ക്രിട്ടികെയർ ഏഷ്യ ആശുപത്രിയിൽ  പ്രവേശിപ്പിക്കുകയായിരുന്നു എന്നാണ് വിവരം.

Advertisment

Also Read: നടൻ ധർമേന്ദ്ര ആശുപത്രി വിട്ടു; വീട്ടിൽ തുടർചികിത്സ നൽകാൻ കുടുംബം

ചൊവ്വാഴ്ച രാത്രി ഒരു മണിയോടെയാണ് 61കാരനായ നടൻ വീട്ടിൽ ബോധരഹിതനായതെന്നാണ് റിപ്പോർട്ട്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഏക്‌നാഥ് ഷിൻഡെ നയിക്കുന്ന ശിവസേന അംഗം കൂടിയായ ഗോവിന്ദ ചൊവ്വാഴ്ച മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ എത്തി മുതിർന്ന നടൻ ധർമ്മേന്ദ്രയെ സന്ദർശിച്ചിരുന്നു.

Advertisment

Also Read: ചെങ്കോട്ട സ്ഫോടനം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി

അതേസമയം, കഴിഞ്ഞ വർഷം ഒക്ടോബറിൽ സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ കാലിൽ വെടിയേറ്റതിനെ തുടർന്ന് ഗോവിന്ദയെ ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. റിവോൾവർ അലമാരയിൽ വയ്ക്കുന്നതിനിടെ പൊട്ടുകയായിരുന്നു.

Read More: ചെങ്കോട്ട സ്ഫോടനം; എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണം; ഉദ്യോഗസ്ഥർക്ക് അമിത് ഷായുടെ നിർദേശം

Actor Bollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: