ജയ്പൂര്‍: തങ്ങള്‍ എല്ലാവരും ബിജെപി പ്രവര്‍ത്തകരാണെന്നും മോദി ജയിച്ച് കാണാനാണ് ആഗ്രഹിക്കുന്നതെന്നും രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ്. പ്രധാനമന്ത്രിയായി വീണ്ടും മോദി വരേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. എഎന്‍ഐ ആണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

‘നമ്മള്‍ എല്ലാം ബിജെപി പ്രവര്‍ത്തകരാണ്. ബിജെപി ജയിച്ച് കാണാനാണ് ഞങ്ങളുടെ ആഗ്രഹം. മോദിജി വീണ്ടും ഭരണത്തില്‍ വരണമെന്നാണ് ആഗ്രഹം. അത് രാജ്യത്തിന് തന്നെ പ്രധാനപ്പെട്ടതാണ്,’ കല്യാണ്‍ സിങ് പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ഒരു ഗവര്‍ണര്‍ യാതൊരു പാര്‍ട്ടിയോടും താത്പര്യമില്ലാതെ നിഷ്പക്ഷനായിരിക്കണം. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദിക്ക് പിന്തുണയുമായാണ് കല്യാണ്‍ സിങ് എത്തിയത്.

1992ല്‍ ബാബ്റി മസ്ജിദ് തകര്‍ക്കുമ്പോള്‍ ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രിയായിരുന്നു ഇദ്ദേഹം. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹം ബിജെപി വിട്ടത്. പിന്നീട് 2014ലാണ് അദ്ദേഹത്തെ രാജസ്ഥാന്‍ ഗവര്‍ണറായി മോദി സര്‍ക്കാര്‍ നിയമിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ