/indian-express-malayalam/media/media_files/2025/05/19/Dgmh1uo4neTB4VjEYfVP.png)
Presidential Reference on Bills Updates
Presidential Reference on Bills Updates: ന്യൂഡൽഹി: ഗവർണർമാർക്ക് സംസ്ഥാന ബില്ലുകളിൽ അനിശ്ചിതമായി തീരുമാനമെടുക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. സമയപരിധി നിശ്ചയിക്കുന്നത് അധികാര വിഭജനത്തെ ലംഘിക്കുന്നതിന് തുല്യമാണെന്ന് സുപ്രീം കോടതി പറഞ്ഞു. ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രപതിയുടെ റഫറൻസിലാണ് ബെഞ്ച് വാദം കേട്ടത്.
Also Read:നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; മുഖ്യമന്ത്രി പദത്തിൽ ഇത് പത്താമൂഴം
ഒരു ബിൽ ഗവർണറുടെ കൈയിൽ വന്നാൽ ഒരുപാട് കാലം പിടിച്ച് വയ്‌ക്കാൻ സാധിക്കില്ല. മറിച്ച് അവ ഒപ്പ് വയ്‌ക്കനോ ഒപ്പ് വയ്‌ക്കാതിരിക്കാനോ തടഞ്ഞുവയ്‌ക്കനോ രാഷ്‌ട്രപതിക്ക് അയക്കനോ കഴിയും. ചീഫ് ജസ്‌റ്റിസ് ബിആർ ഗവായ്, ജസ്‌റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസ് വിക്രം നാഥ്, ജസ്‌റ്റിസ് പിഎസ് നരസിംഹ, ജസ്‌റ്റിസ് എഎസ് ചന്ദൂർക്കർ എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേട്ടത്. 14 ചോദ്യങ്ങളാണ് റഫറൻസിൽ ഉന്നയിച്ചിരിക്കുന്നത്.
Also Read:ബിഹാറിൽ മത്സരിക്കാതിരുന്നത് തെറ്റായി പോയെന്ന് പ്രശാന്ത് കിഷോർ
ബില്ലുകൾ നിയമം ആയാൽ മാത്രമേ കോടതിക്ക് പരിശോധിക്കാനാകൂവെന്നും സുപ്രീം കോടതി വ്യക്തത വരുത്തി. ബില്ലുകൾ പരിഗണനയ്ക്ക് വരുമ്പോൾ രാഷ്ട്രപതി എപ്പോഴും സുപ്രീംകോടതിയുടെ ഉപദേശം തേടേണ്ട കാര്യമില്ല. ബില്ലുകളുടെ കാര്യത്തിൽ മന്ത്രിസഭ പറയുന്നത് പോലെ പ്രവർത്തിക്കാൻ ഗവർണർക്ക് ബാധ്യതയില്ല. ബില്ലുകളുടെ കാര്യത്തിൽ ന്യായീകരിക്കാനാകാത്ത കാലതാമസം വന്നാൽ കോടതിക്ക് ഇടപെടാനാകുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ബില്ലുകളിലെ നടപടി ഇല്ലായ്മയിൽ കോടതിക്ക് ഇടപെടാൻ കഴിയുമെന്നും സുപ്രീംകോടതി വിധിയിൽ പറയുന്നു. തമിഴ്നാട് ബില്ലുകൾക്ക് രണ്ടംഗ ബഞ്ച് അംഗീകാരം നൽകിയത് ഭരണഘടന തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് പറഞ്ഞ കോടതി ബില്ലുകൾ അകാരണമായി പിടിച്ചു വെക്കാൻ ഗവർണർമാർക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി.
Also Read:ഡൽഹി സ്‌ഫോടനം; വിദേശ സഹായം ലഭിച്ചെന്ന് കണ്ടെത്തൽ, അക്കൗണ്ടുകൾ മരവിപ്പിച്ചു
ബില്ലുകള്‍ ഒപ്പിടുന്നതില്‍ സമയപരിധി നിശ്ചയിച്ച തമിഴ്നാട് കേസിലെ രണ്ടംഗ ബെഞ്ചിന്റെ വിധിയിലാണ് പ്രത്യേക ഭരണഘടനാ അധികാരം ഉപയോഗിച്ച് രാഷ്ട്രപതി റഫറന്‍സ് തേടിയത്. ഗവര്‍ണറുടെ തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനാകുമോയെന്നും ഭരണഘടന നിശ്ചയിക്കാത്ത സമയ പരിധി എങ്ങനെ വിധിയിലൂടെ കോടതിക്ക് നിശ്ചയിക്കാനാകും എന്നുമാണ് രാഷ്ട്രപതി ഉയര്‍ത്തിയ ചോദ്യം.
Read More:ഡൽഹിയിൽ സ്‌കൂൾ കായിക മത്സരങ്ങൾ വിലക്കി സുപ്രീം കോടതി; നടപടി വായുമലീനികരണത്തിന്റെ പശ്ചാത്തലത്തിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us