/indian-express-malayalam/media/media_files/uploads/2023/06/Wrestlers-protest-1.jpg)
Wrestlers-protest-
ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റും ബിജെപി ലോക്സഭാ എംപിയുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെയുള്ള ഗുസ്തി താരങ്ങളുടെ സമരത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂര്‍. ട്വീറ്ററിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗുസ്തി താരങ്ങളള്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. അതിനായി ഞാന്‍ ഒരിക്കല്‍ കൂടി ഗുസ്തി താരങ്ങളെ ക്ഷണിച്ചു,'' അനുരാഗ് താക്കൂര്‍ ബുധനാഴ്ച അര്‍ദ്ധരാത്രി കഴിഞ്ഞ തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹിയില്‍ തന്റെ ഔദ്യോഗിക വസതിയില്‍ ഗുസ്തി താരങ്ങളുടെ പ്രതിനിധി സംഘത്തെ സന്ദര്‍ശിച്ച് നാല് ദിവസത്തിന് ശേഷമാണ് കായികമന്ത്രിയുടെ പ്രസ്താവന. രണ്ട് മണിക്കൂറിലധികം നീണ്ട് അര്‍ദ്ധരാത്രിക്ക് ശേഷം അവസാനിച്ച ചര്‍ച്ചയില്‍
ഒളിമ്പിക് മെഡല്‍ ജേതാക്കളായ ബജ്റംഗ് പുനിയയും സാക്ഷി മാലിക്കും ഒപ്പം നിരവധി പരിശീലകരും പങ്കെടുത്തതായി ഇന്ത്യന്‍ എക്സ്പ്രസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഞങ്ങള്‍ ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും എന്നാല്‍ കൂടുതല്‍ അഭിപ്രായം പറയാന്‍ കഴിയില്ലെന്നുമാണ് ബജ്റംഗ് പുനിയ കൂടികാഴ്ച്ചയ്ക്ക് ശേഷം പ്രതികരിച്ചത്.
രാജ്യത്തെ ചില മുന്‍നിര ഗുസ്തി താരങ്ങള്‍ ലൈംഗികാതിക്രമം ആരോപിച്ച് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു മാസത്തിലേറെയായി ദേശീയ തലസ്ഥാനത്ത് പ്രതിഷേധം നടത്തുകയാണ്. പ്രാഫഷണല്‍ സഹായത്തിന് പകരം ലൈംഗിക വിട്ടുവീഴ്ചകള്‍ ആവശ്യപ്പെടുന്ന രണ്ട് സംഭവങ്ങളെങ്കിലും ഉള്ളതായി ഏപ്രില്‍ 28 ന് ഡല്‍ഹി പൊലീസ് ബ്രിജ് ഭൂഷനെതിരെയുള്ള രണ്ട് എഫ്‌ഐആറുകള്‍ പറഞ്ഞു.
ഒരു ഒളിമ്പ്യന്‍, ഒരു കോമണ്‍വെല്‍ത്ത് സ്വര്‍ണ്ണ മെഡല്‍ ജേതാവ്, ഒരു അന്താരാഷ്ട്ര റഫറി, ഒരു സംസ്ഥാനതല പരിശീലകന്‍ എന്നിവര്‍ കുറഞ്ഞത് മൂന്ന് വനിതാ ഗുസ്തി താരങ്ങളുടെ ആരോപണങ്ങള്‍ ശരിവച്ചതായി മനസ്സിലാക്കിയതായും നാല് സംസ്ഥാനങ്ങളിലായി 125 സാക്ഷികളുടെ മൊഴി ഡല്‍ഹി പൊലീസ് രേഖപ്പെടുത്തിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച പ്രധാന വിഷയമാണ് ബ്രിജ് ഭൂഷണെതിരെയുള്ള ആരോപണങ്ങളുടെ അന്വേഷണത്തിന്റെ സ്ഥിതി. ശക്തമായ കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിക്കണമെന്ന ആവശ്യം താരങ്ങള്‍ ഉന്നയിച്ചു. വിഷയത്തില്‍ നടപടിക്രമങ്ങള്‍ പാലിക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞതായാണ് വിവരം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.