ന്യൂഡൽഹി: ഇന്ധനവില കുത്തനെ ഉയരുന്ന സാഹചര്യത്തിലും വില നിയന്ത്രിക്കാൻ ഇടപെടില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. ഇന്ധനവില ദിവസേന പുതുക്കാൻ തീരുമാനിച്ച ശേഷമാണ് വിലയിൽ വലിയ വർദ്ധനവുണ്ടായത്.

പ്രധാന നഗരങ്ങളിലെല്ലാം ചരിത്രത്തിലെ ഉയർന്ന വിലയാണ് പെട്രോളിനും ഡീസലിനും രേഖപ്പെടുത്തിയിരിക്കുന്നത്. മുംബൈയിൽ പെട്രോളിന് 79.48 രൂപയാണ് വില. കൊൽക്കത്തയിലും ചെന്നൈയിലും ഡീസൽ വില 61 കടന്നു മുന്നേറി.

കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇന്ധനവില ഉയർന്നതല്ലാതെ താഴേക്ക് വന്നിട്ടില്ല. ജൂണിലാണ് ദിവസേന ഇന്ധനവില പുതുക്കാനുള്ള തീരുമാനം നടപ്പിലാക്കിയത്.

“ഇന്ധനവില ജിഎസ്‌ടി പരിധിയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്ന്” മന്ത്രി പറഞ്ഞു. എണ്ണക്ന്പനികളുടെ പ്രവർത്തനം മെച്ചപ്പെടുത്താനല്ലാതെ എണ്ണ വില നിയന്ത്രിക്കുന്നതിന് കേന്ദ്രം ഇടപെടില്ല.

അമേരിക്കയിൽ ചുഴലിക്കാറ്റ് മൂലം റിഫൈനറികൾ അടച്ചിട്ടതിനെ തുടർന്ന് ക്രൂഡ് ഓയിൽ വില ഉയർന്നുവെന്നും ഇതാണ് വിലയിൽ പ്രതിഫലിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ