/indian-express-malayalam/media/media_files/uploads/2023/10/6-1.jpg)
നിയമന തട്ടിപ്പ് കേസ് മുഖ്യപ്രതി അഖില്‍ സജീവ് അറസ്റ്റിൽ
Malayalam Top News Highlights: തിരുവനന്തപുരം: നിയമന തട്ടിപ്പ് കേസിലെ മുഖ്യപ്രതി അഖില്‍ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പത്തനംതിട്ട പൊലിസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. സിഐടിയു പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസിലെ ഫണ്ട് വെട്ടിച്ച കേസിലും, സ്‌പൈസസ് ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് നാലര ലക്ഷം രൂപ തട്ടിയ കേസിലുമാണ് അഖില്‍ സജീവിനെ അറസ്റ്റ് ചെയ്തത്. അഖിലിനെ വൈദ്യ പരിശോധന നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും.
തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ അഖില്‍ സജീവ് ഒളിവില്‍പോയിരുന്നു. തമിഴ്‌നാട് തേനിയില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് അഖില്‍ പിടിയിലായത്. പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സിഐടിയു പത്തനംതിട്ട ജില്ലാ നേതൃത്വം നല്‍കിയ പരാതിയിലാണ് അറസ്റ്റ്. സിഐടിയു ഓഫീസ് സെക്രട്ടറിയായിരിക്കെ അഖില്‍ സജീവ് പണം തട്ടിയെടുത്തെന്ന് നേതൃത്വം പരാതി നല്‍കിയിരുന്നു. ഹരിദാസിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലിസ് സ്വാഭാവികമായി ചോദ്യം ചെയ്യുമെന്നും ഡിവൈഎസ്പി പറഞ്ഞു.
ഹരിദാസന്റെ മരുമകള്‍ക്ക് നിയമനത്തിനായി ഇടനിലക്കാരനായ അഖില്‍ സജീവും, മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവും പണം വാങ്ങിയെന്ന പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അഖില്‍ സജീവിന് 75,000 രൂപയും അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപയും നല്‍കിയെന്നാണ് ഹരിദാസ് ആരോപിക്കുന്നത്. നിയമനത്തിനായി ഇവര്‍ 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നും നിയമനം ലഭിക്കുമെന്നറിയിച്ച് ആയുഷില്‍ നിന്ന് ഇമെയില്‍ സന്ദേശം ലഭിച്ചുവെന്നുമാണ് പരാതി. ആയുഷിന്റേതെന്ന പേരില്‍ വ്യാജ ഇമെയില്‍ നിര്‍മ്മിച്ചത് അഖില്‍ സജീവാണെന്ന് പൊലിസ് കണ്ടെത്തിയിരുന്നു.
- 20:42 (IST) 06 Oct 2023സെക്രട്ടേറിയറ്റ് ഉപരോധം, വിളംബര ജാഥ, കുറ്റവിചാരണ, സഹകാരി സംഗമം: സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ യുഡിഎഫ്
എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ യു ഡി എഫില്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടും റേഷന്‍ വിതരണ രംഗത്തെ പ്രതിസന്ധിയും വിലക്കയറ്റവും നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധ സമരങ്ങള്‍.ഒക്ടോബര്‍ 18-ന് അരലക്ഷംപേരെ അണിനിരത്തി സെക്രട്ടേറിയറ്റ് ഉപരോധം സംഘടിപ്പിക്കും. റേഷന്‍കട മുതല്‍ സെക്രട്ടേറിയറ്റ് വരെ എന്ന പേരിലാണ് പ്രക്ഷോഭം. സഹകരണ മേഖലയിലെ പ്രതിസന്ധിക്കെതിരെ ഒക്ടോബര്‍ 16-ന് സഹകാരിസംഗമം നടത്താനും യുഡിഎഫ് യോഗത്തില്‍ തീരുമാനമായി. Readmore
- 19:22 (IST) 06 Oct 2023ഇന്ന് വൈദ്യുതി നിയന്ത്രണം: ഉപഭോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി
ഇടുക്കി, കൂടംകുളം വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകളുടെ സാങ്കേതിക തകരാര്‍ മൂലം സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയില്‍ പെട്ടെന്നുണ്ടായിട്ടുള്ള കുറവ് കണക്കിലെടുത്ത് ഇന്ന് വൈകിട്ട് 6:30 മുതല്‍ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി അറിയിച്ചു.
.
- 19:22 (IST) 06 Oct 2023ഇന്ന് വൈദ്യുതി നിയന്ത്രണം: ഉപഭോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി
ഇടുക്കി, കൂടംകുളം വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകളുടെ സാങ്കേതിക തകരാര്‍ മൂലം സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയില്‍ പെട്ടെന്നുണ്ടായിട്ടുള്ള കുറവ് കണക്കിലെടുത്ത് ഇന്ന് വൈകിട്ട് 6:30 മുതല്‍ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി അറിയിച്ചു.
.
- 18:21 (IST) 06 Oct 2023നെതര്‍ലന്‍ഡ്സിന് 287 റണ്‍സ് വിജയലക്ഷ്യം
ലോകകപ്പിൽ പാകിസ്ഥാനെതിരേ നെതര്‍ലന്‍ഡ്സിന് 287 റണ്‍സ് വിജയലക്ഷ്യം. ഒരോവര്‍ ശേഷിക്കെ 286 റണ്‍സിന് പാക്കിസ്ഥാൻ ഓള്‍ ഔട്ടായി. നെതര്‍ലന്‍ഡ്സ് ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് വന്‍ സ്‌കോറെന്ന പാക്കിസ്ഥാന്റെ ലക്ഷ്യത്തിന് തിരിച്ചടിയായത്. Readmore
- 17:59 (IST) 06 Oct 2023ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് സ്വര്‍ണം
ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ഹോക്കിയില്‍ ഇന്ത്യന്‍ ടീം സ്വര്‍ണം നേടി. ഫൈനലില്‍ ജപ്പാനെ ഒന്നിനെതിരേ അഞ്ചുഗോളുകൾക്ക് തകര്‍ത്താണ് ഇന്ത്യ സ്വര്‍ണം നേടിയത്.
- 16:42 (IST) 06 Oct 2023ജാതി സര്‍വേ തടയണമെന്നാവശ്യപ്പെട്ട് ഹര്‍ജികള്‍: ബിഹാര്‍ സര്‍ക്കാരിന് നോട്ടിസ് അയച്ച് സുപ്രീം കോടതി
ബിഹാറിലെ ജാതി സര്‍വേ തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹര്‍ജികളില്‍ സുപ്രീംകോടതി ബിഹാര്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു. സംസ്ഥാനത്ത് ജാതി സര്‍വേയ്ക്ക് അനുമതി നല്‍കിയ പട്ന ഹൈക്കോടതിയുടെ ഓഗസ്റ്റ് 1-ലെ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. Readmore
- 15:44 (IST) 06 Oct 2023സ്ത്രീകളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടം: സമാധാന നൊബേല്‍ നര്‍ഗേസ് മുഹമ്മദിക്ക്
സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗേസ് മുഹമ്മദിക്ക്. ഇറാനില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തലിനും അവകാശങ്ങള്‍ക്കുമായി നടത്തിയ പോരാട്ടത്തിനാണ് പുരസ്‌കാരം. മനുഷ്യാവകാശങ്ങളും എല്ലാവര്‍ക്കും സ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയുള്ള പേരാരാട്ടങ്ങളെ തുടര്‍ന്ന് ജയിലില്‍ കഴിയുകയാണ് നര്‍ഗേസ് മുഹമ്മദി. Raedmore
- 14:12 (IST) 06 Oct 2023ലോകകപ്പ്: ടോസ് നേടിയ നെതർലൻഡ് പാക്കിസ്ഥാനെ ആദ്യം ബാറ്റിങ്ങിനയച്ചു
ഏകദിന ലോകകപ്പിൽ രണ്ടാം മത്സരത്തിൽ പാക്കിസ്ഥാൻ നെതർലൻഡിനെ നേരിടുന്നു. ടോസ് നേടിയ നെതർലൻഡ് ക്യാപ്റ്റൻ സ്കോട്ട് എഡ്വാർഡ്സ് പാക്കിസ്ഥാനെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു. പാക്കിസ്ഥാൻ ഓപ്പണർമാരായ ഫഖർ സമാനും ഇമാം ഉൾ ഹഖുമാണ് ക്രീസിൽ. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം പുരോഗമിക്കുന്നത്.
- 13:11 (IST) 06 Oct 2023റിപ്പോ നിരക്ക് കുറയ്ക്കാതെ റിസര്‍വ് ബാങ്ക്; വായ്പയെടുത്തവർ നിരാശയില്‍
പലിശ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന പുതിയ വായ്പാനയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചതോടെ ഭവനവായ്പ എടുത്തവര്‍ നിരാശയില്‍. പുതിയ നയം പ്രഖ്യാപിച്ചതോടെ പലിശ നിരക്ക് കുറയുമെന്ന പ്രതീക്ഷയാണ് ഇല്ലാതായത്. മേയ് 2022നും ഫെബ്രുവരി 2023നും ഇടയില്‍ പലിശ 2.5 ശതമാനമാണ് റിസര്‍വ് ബാങ്ക് കൂട്ടിയത്. ഫ്ലോട്ടിങ് പലിശ നിരക്കുകളുടേയെല്ലാം ബെഞ്ച്മാര്‍ക്കായി കണക്കാക്കുന്നത് റീപ്പോ നിരക്കായതിനാല്‍ ആര്‍ബിഐ പലിശ കൂട്ടുമ്പോഴെല്ലാം വായ്പാ പലിശയും ഉയരും.
- 13:07 (IST) 06 Oct 2023രാഹുലിനെ രാവണനാക്കി ബിജെപി; രാജ്യവ്യാപകമായി മോദിയുടെ കോലം കത്തിച്ച് കോൺഗ്രസ് പ്രതിഷേധം
രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച് ആക്രമണത്തിന് ആഹ്വാനം ചെയ്ത ബിജെപിയുടെ ഫാസിസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ച് കോണ്‍ഗ്രസ്. എഐസിസി ആഹ്വാനം അനുസരിച്ച് ഡിസിസികളുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികൾ നടത്തുന്നത്. കേരളത്തിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കോലം കത്തിച്ച് സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.