ന്യൂഡൽഹി: സൈന്യത്തില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മീഷന് പദവി നല്കി സർക്കാർ ഉത്തരവ്. നിർണായകമായ സുപ്രീംകോടതി വിധിക്ക് അഞ്ച് മാസം ശേഷമാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
“കരസേനയിൽ വലിയ പങ്കുവഹിക്കാൻ വനിതാ ഉദ്യോഗസ്ഥരെ ശാക്തീകരിക്കുന്നതിന് വഴിയൊരുക്കി ”. ഇന്ത്യൻ സൈന്യത്തിന്റെ 10 സ്ട്രീമുകളിലെയും ഷോർട്ട് സർവീസ് കമ്മീഷൻഡ് (എസ്എസ്എൽസി) വനിതാ ഓഫീസർമാർക്ക് സ്ഥിരം കമ്മീഷൻ അനുവദിക്കുന്നതായി ഉത്തരവിൽ വ്യക്തമാക്കുന്നു.” സൈന്യത്തിന്റെ വക്താവ് കേണൽ ആമൻ ആനന്ദ് പറഞ്ഞു.
കരസേനയിലെ കമാൻഡിങ് പോസ്റ്റിലേക്ക് വനിതകളെ നിയമിക്കാൻ കഴിയില്ലെന്നായിരുന്നു നേരത്തെ കേന്ദ്രസർക്കാർ നിലപാട്. കമാൻഡിങ് പദവികളിൽനിന്നു വനിതകളെ പൂർണമായി ഒഴിവാക്കുകയും അവരെ താഴെത്തട്ടിലുളള പദവികളിൽ മാത്രം നിയമിക്കുകയും ചെയ്യുന്നത് നീതീകരിക്കാനാകാത്തതാണെന്നും കമാൻഡിങ് പദവികളിലേക്ക് അവരെയും പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.