/indian-express-malayalam/media/media_files/COMIWTgr667BKtigiw3o.jpg)
പരാതി കിട്ടിയാൽ, ഒരു വ്യക്തിയുടെ കൃത്രിമമായി മോർഫ് ചെയ്‌ത ചിത്രങ്ങൾ ഉൾപ്പെടെയുള്ള ആൾമാറാട്ട സ്വഭാവത്തിലുള്ള ഉള്ളടക്കം 24 മണിക്കൂറിനുള്ളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നീക്കം ചെയ്യണമെന്ന നിർദ്ദേശത്തിൽ സൂചിപ്പിച്ചിട്ടുണ്ട്
24 മണിക്കൂറിനുള്ളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി സൃഷ്ടിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന -ഡീപ്ഫേക്ക്- ഉള്ളടക്കം നീക്കം ചെയ്യുന്നതിനായി ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയുൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം (MeitY) നിർദ്ദേശം നൽകി
നടി രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് (വ്യാജ രൂപങ്ങൾ) സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായതിന് തൊട്ടുപിന്നാലെയാണ് ഈ നിർദ്ദേശം. ഈ വർഷം ഫെബ്രുവരിയിൽ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകൾക്ക് മന്ത്രാലയം സമാനമായ നിർദ്ദേശം നൽകിയിരുന്നു.
സർക്കാർ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഓൺലൈൻ ഇന്റർമീഡിയറികളായ പ്ലാറ്റ്‌ഫോമുകൾ പിന്തുടരേണ്ട നിലവിലുള്ള നിയമ വ്യവസ്ഥകൾ നിർദ്ദേശത്തിൽ ആവർത്തിച്ചു. വിവരസാങ്കേതിക നിയമത്തിലെ സെക്ഷൻ 66 ഡി ഈ നിർദ്ദേശത്തിൽ പരാമർശിച്ചിരിക്കുന്നു, ഇത് പ്രകാരം കമ്പ്യൂട്ടർ ഉപയോഗിച്ച് ആൾമാറാട്ടം നടത്തി ചതിച്ചാൽ മൂന്ന് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ .
പരാതി കിട്ടിയാൽ, ഒരു വ്യക്തിയുടെ കൃത്രിമമായി മോർഫ് ചെയ്‌ത ചിത്രങ്ങൾ ഉൾപ്പെടെയുള്ള ആൾമാറാട്ട സ്വഭാവത്തിലുള്ള ഉള്ളടക്കം 24 മണിക്കൂറിനുള്ളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നീക്കം ചെയ്യണമെന്ന ഇൻഫർമേഷൻ ടെക്‌നോളജി റൂൾസിന്റെ റൂൾ 3(2)(ബി)യും ഈ നിർദ്ദേശത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
മന്ദാനയുടെ സമീപകാല ഡീപ്‌ഫേക്ക് വീഡിയോ ഇൻസ്റ്റാഗ്രാം പോലുള്ള സൈറ്റുകളിൽ ഇപ്പോൾ വൈറലാണ്, അവിടെ മന്ദാനയുടെ മുഖം ഒരു വീഡിയോയിലേക്ക് മോർഫ് ചെയ്‌തിരിക്കുന്നു, അവിടെ ഒരു സ്ത്രീ ശരീരഭാഗങ്ങൾ വെളിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിച്ച് ലിഫ്റ്റിലേക്ക് പ്രവേശിക്കുന്നത് കാണാം. യഥാർത്ഥ വീഡിയോ ഒരു ബ്രിട്ടീഷ്-ഇന്ത്യൻ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുടേതാണ്, കഴിഞ്ഞ മാസമാണ് അത് ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തത്.
ക്ലിപ്പ് വൈറലായതോടെ നടൻ അമിതാഭ് ബച്ചൻ മന്ദാനയുടെ ഡീപ്‌ഫേക്കിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത്തരം ഡീപ് ഫേക്ക് ഏറ്റവും പുതിയതും “വ്യാജവിവരങ്ങളുടെ ഏറ്റവും അപകടകരവും ദോഷകരവുമായ രൂപമാണിതെന്ന്” വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ടെക്‌നോളജി മന്ത്രി രാജീവ് ചന്ദ്രശേഖർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ( മുൻ ട്വിറ്റർ) പറഞ്ഞു. ഈ വിഷയം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഗൗരവമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ നിയമപരമായ ബാധ്യതകളും ഡിജിറ്റൽ കൃത്രിമവുമായി ബന്ധപ്പെട്ട ഐടി നിയമങ്ങളും അദ്ദേഹം എക്സിൽ എടുത്തുപറഞ്ഞു.
വൈറലായ ഡീപ്‌ഫേക്കിനോട് പ്രതികരിച്ച മന്ദാന, തനിക്ക് “ശരിക്കും വേദനിച്ചു” എന്നും അത്തരം വീഡിയോകൾ തന്നെ മാത്രമല്ല ഭയപ്പെടുത്തുന്നതെന്നും “ടെക്‌നോളജിയുടെ ദുരുപയോഗം കാരണം ഇന്ന് വളരെയധികം ദോഷങ്ങൾക്ക് ഇരയാകുന്ന നമ്മളോരോരുത്തർക്കും കൂടിയാണ്” എന്ന് മന്ദാന എക്‌സിൽ പറഞ്ഞു. .
ഇതിനകം തന്നെ സ്ത്രീകൾക്ക് നേരെ ശത്രുതാപരമായി സമീപിക്കുന്ന ഇടമായ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഡീപ്ഫേക്ക് സാങ്കേതികവിദ്യയുടെ പ്രശ്‌നങ്ങൾ തീർച്ചയായും വലുതായിരിക്കുമെന്ന് ഈ ക്ലിപ്പ് അടിവരയിട്ട് വ്യക്തമാക്കുന്നു. ഡീപ്ഫേക്കുകൾ ഇന്റർനെറ്റിൽ ഉപദ്രവിക്കാവുന്ന വഴികൾക്ക് ഒരു പുതിയ മാനം നൽകുന്നു.
വ്യാജ ഉള്ളടക്കം സൃഷ്‌ടിച്ച് ആളുകളെ കൈകാര്യം ചെയ്യുന്ന AI- ജനറേറ്റഡ് ഡീപ്ഫേക്കുകളുടെ സാധ്യതയെക്കുറിച്ച് റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്ന്,ഫെബ്രുവരിയിൽ, ഐടി മന്ത്രാലയം വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ചീഫ് കംപ്ലയൻസ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിരുന്നു.,
മെസേജിങ് പ്ലാറ്റ്‌ഫോമിൽ വർദ്ധിച്ചുവരുന്ന എ ഐ (AI) ഉപയോഗിച്ച് തെറ്റായ വിവരങ്ങൾ കാരണം ഒരു സന്ദേശത്തിന്റെ ആദ്യ ഉപജ്ഞാതാവിനെക്കുറിച്ചുള്ള വിശദാംശങ്ങൾ കൈമാറാൻ വാട്ട്‌സ്ആപ്പിനോട് ആവശ്യപ്പെടുന്ന ഒരു വിവാദ നിയമം നടപ്പിലാക്കാൻ കേന്ദ്രം ശ്രമിക്കുന്നതായി ഇന്ത്യൻ എക്സ്‌പ്രസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
വാട്ട്‌സ്ആപ്പിൽ പ്രചരിക്കുന്ന രാഷ്ട്രീയക്കാരുടെ നിരവധി ഡീപ്‌ഫേക്ക് വീഡിയോകളാണ് ഇതിന് കാരണം, കൂടാതെ, ആദ്യം വീഡിയോ പങ്കിട്ട ആളുകളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ 2021 ലെ ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) റൂൾസ് പ്രകാരം മെസേജിങ് കമ്പനിക്ക് ഉത്തരവ് അയയ്‌ക്കാനുള്ള ആലോചനയിലാണ് സർക്കാർ,
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.