ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പ്രഥമ പരിഗണന കര-വ്യോമ-നാവിക സേനകളെ ശക്തിപ്പെടുത്തലാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ. ബാർമറിൽ ഇന്ത്യൻ വ്യോമ സേനയുടെ യോഗത്തിൽ പങ്കെടുക്കുന്പോഴായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രസ്താവന.

സായുധ സേനയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപ്പിലാക്കുകയെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി. “അതിർത്തിയിൽ നിയോഗിക്കപ്പെട്ടിരിക്കുന്ന പട്ടാളക്കാരെ സന്ദർശിക്കണമെന്ന പ്രധാനമന്ത്രിയുടെ ഉത്തരവ് അനുസരിക്കുകയാണ് താൻ” എന്നും പ്രതിരോധ വകുപ്പ് മന്ത്രി പറഞ്ഞു.

ബാർമറിലെ ഉത്തർലായി എയർ ബേസിന് വലിയ പ്രാധാന്യമാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം നൽകുന്നതെന്നും അവർ പിന്നീട് വിശദീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ