ന്യൂ​ഡ​ൽ​ഹി: ചരക്ക് സേവന റി​ട്ടേ​ണ്‍ സമർപ്പിക്കാനുള്ള അവസാന തീയ്യതി സർക്കാർ നീ​ട്ടി. ആഗസ്ത് 25 വ​രെ​യാ​ണ് നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയ്യതി. ജിഎസ്‌ടിഎൻ പോർട്ടൽ തകരാറിലായതാണ് നികുതി റിട്ടേൺ തീയ്യതി നീട്ടാൻ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.

റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യാ​നാ​യി ആ​ളു​ക​ൾ ഇ​ടി​ച്ചു​ക​യ​റി​യ​താണ് ജി​എ​സ്ടി​എ​ൻ പോ​ർ​ട്ട​ൽ ത​ക​രാ​റി​ലാകാൻ കാരണമെന്നാണ് വിവരം. ജൂ​ലൈ മാ​സ​ത്തി​ലെ ജി​എ​സ്ടി റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യേ​ണ്ട അ​വ​സാ​ന തി​യ​തി ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം.

വെ​ബ്സൈ​റ്റ് ത​ക​ർ​ന്ന​താ​യി വി​വി​ധ ഇ​ട​ങ്ങ​ളി​ൽ​നി​ന്നു പ​രാ​തി ഉ​യ​ർ​ന്നതോടെയാണ് റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യാ​നു​ള്ള അ​വ​സ​രം അ​ഞ്ചു​ദി​വ​സം​കൂ​ടി നീ​ട്ടി​ന​ൽ​കാ​ൻ കേ​ന്ദ്രം തീ​രു​മാ​നി​ച്ച​ത്. ഇതിന്കൂ പുറമേ പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടു​ന്ന
വടക്കു-കിഴക്കൻ സം​സ്ഥാ​ന​ങ്ങ​ളും ജ​മ്മു കാ​ശ്മീരും നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയ്യതി നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടിരുന്നതായി കേന്ദ്ര ധനകാര്യ മന്ത്രാലയം പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ