/indian-express-malayalam/media/media_files/uploads/2019/03/danoa-dhanoa-759-010.jpg)
New Delhi: Air Chief Marshal BS Dhanoa gestures as he addresses a news conference ahead of Air Force Day, in New Delhi on Thursday. PTI Photo by Kamal Kishore (PTI10_5_2017_000033B)
ന്യൂ​ഡ​ൽ​ഹി: ബാ​ലാ​ക്കോ​ട്ടി​ലെ ഭീ​ക​ര​താ​വ​ള​ങ്ങ​ളി​ൽ ന​ട​ത്തി​യ മി​ന്ന​ലാ​ക്ര​മ​ണ​ത്തി​ൽ എ​ത്ര​പേ​ർ മ​രി​ച്ചു​വെ​ന്ന ക​ണ​ക്ക് എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് എ​യ​ർ ചീ​ഫ് മാ​ർ​ഷ​ൽ ബ്രി​ന്ദേ​ർ സിം​ഗ് ധ​നോ​വ. 'എത്ര പേര്‍ കൊല്ലപ്പെട്ടെന്ന് ഞങ്ങള്‍ക്ക് കണക്കെടുക്കാനാവില്ല. അവിടെ എത്ര പേര്‍ ഉണ്ടായിരുന്നു എന്ന് അനുസരിച്ചാണ് ആ കണക്കുണ്ടാവുക. എ​ന്നാ​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ക​ണ​ക്കെ​ടു​ത്തി​ട്ടി​ല്ല. ആ​ക്ര​മ​ണം ല​ക്ഷ്യ​ത്തി​ലെ​ത്തി​യോ ഇ​ല്ല​യോ എ​ന്ന​താ​ണ് സേ​ന നോ​ക്കു​ന്ന​ത്. നാ​ശ​ന​ഷ്ട​ത്തി​ൽ ക​ണ​ക്ക് വ്യ​ക്ത​മാ​ക്കേ​ണ്ട​ത് കേ​ന്ദ്ര​സ​ർ​ക്കാ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​യ​മ്പ​ത്തൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
'എത്ര ആള്‍ക്കാര്‍ മരിച്ച് എന്ന് നോക്കാറില്ല. ഒരു ലക്ഷ്യത്തില്‍ അക്രമണം നടത്തണമെന്ന് വിചാരിച്ചാല്‍ അത് നടത്തിയിരിക്കും. ലക്ഷ്യത്തിലല്ല ഞങ്ങള്‍ അക്രമണം നടത്തിയതെങ്കില്‍ പിന്നെ എന്തിനാണ് അവര്‍ (പാക്കിസ്ഥാന്‍) പ്രതികരിച്ചത്. ഇപ്പോള്‍ നടക്കുന്ന ദൗത്യങ്ങളെ കുറിച്ച് കൂടുതല്‍ പറയാനാവില്ല,' ധനോവ പറഞ്ഞു.
പാ​ക്കി​സ്ഥാ​ന്‍റെ എ​ഫ് 16 വി​മാ​ന​ത്തെ ആ​ക്ര​മി​ക്കാ​ൻ മി​ഗ്-21 ബൈ​സ​ൻ ഉ​പ​യോ​ഗി​ച്ച​തി​നെ അ​ദ്ദേ​ഹം ന്യാ​യീ​ക​രി​ച്ചു. മി​ഗ്-21​ന് അ​തി​നു​ള്ള ശേ​ഷി​യു​ണ്ടെ​ന്നും വി​മാ​നം ന​വീ​ക​രി​ച്ച​താ​ണെ​ന്നും ചീ​ഫ് മാ​ർ​ഷ​ൽ പ​റ​ഞ്ഞു. മി​ക​ച്ച ആ​യു​ധ​സം​വി​ധാ​ന​ങ്ങ​ളും റ​ഡാ​റു​മു​ണ്ട്. ന​മ്മു​ടെ കൈ​ശ​വ​ശ​മു​ള്ള എ​ല്ലാ വി​മാ​ന​ങ്ങ​ളും പോ​രാ​ടാ​ൻ ഉ​പ​യോ​ഗി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അതേസമയം 250ല്‍ അധികം ഭീകരര്‍ ബാലാക്കോട്ടില്‍ കൊല്ലപ്പെട്ടുവെന്നാണ് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.