scorecardresearch

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: രാം നാഥ് കോവിന്ദിന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമിതി രൂപീകരിച്ചു

ഒരേസമയം ലോക്സഭാ, സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ എന്ന ആശയവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ മുന്നോട്ട് വന്നിരുന്നു

ഒരേസമയം ലോക്സഭാ, സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ എന്ന ആശയവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ മുന്നോട്ട് വന്നിരുന്നു

author-image
WebDesk
New Update
Ram Nath Kovind|BJP| ELECTION

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: രാം നാഥ് കോവിന്ദിന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമിതി രൂപീകരിച്ചു

ന്യൂഡല്‍ഹി: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് നിര്‍ദേശം പഠിക്കാന്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമിതി രൂപീകരിച്ചു. സെപ്റ്റംബര്‍ 18 നും 22 നും ഇടയില്‍ സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.

Advertisment

ഒരേസമയം ലോക്സഭാ, സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ എന്ന ആശയവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ മുന്നോട്ട് വന്നിരുന്നു, ഇത് പരിശോധിക്കാന്‍ രാംനാഥ് കോവിന്ദിനെ ചുമതലപ്പെടുത്താനുള്ള തീരുമാനം തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാരിന്റെ ഗൗരവതരമായ നീക്കത്തെ സൂചിപ്പിക്കുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത വര്‍ഷം മെയ്-ജൂണില്‍ ലോക്സഭാ തിരഞ്ഞെടുപ്പും നടക്കും. എന്നിരുന്നാലും, സര്‍ക്കാരിന്റെ സമീപകാല നീക്കങ്ങള്‍ ലോക്സഭാ മത്സരത്തിന് ശേഷവും നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പുകളും ചില സംസ്ഥാന തിരഞ്ഞെടുപ്പുകളും മുന്നോട്ട് കൊണ്ടുപോകാനുള്ള സാധ്യത തുറന്നു.

അഞ്ചുദിവസമാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരുക. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് പ്രത്യേക സമ്മേളനം. ക്രിയാത്മക ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. പതിനേഴാമത് ലോക്സഭയുടെ പതിമൂന്നാമത് സമ്മേളനവും രാജ്യസഭയുടെ 261-മത് സമ്മേളനവും സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ അഞ്ച് ദിവസമായി നടക്കും. പാര്‍ലമെന്റില്‍ ഫലപ്രദമായ ചര്‍ച്ചകളും സംവാദങ്ങളും നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

Advertisment

എന്താണ് ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’എന്ന ആശയം? ഒരേസമയം നടക്കുന്ന വോട്ടെടുപ്പുകൾ എന്ത് ഉദ്ദേശ്യത്തോടെയാണ് പ്രവർത്തിക്കുന്നത്? എന്തുകൊണ്ടാണ് പല പ്രതിപക്ഷ പാർട്ടികളും ഈ ആശയത്തെ എതിർക്കുന്നത്? കൂടുതൽ അറിയാൻ താഴെനൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Bjp Election Ram Nath Kovind

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: