ജീവന് തന്നെ ഭീഷണി; ഇ – സിഗരറ്റ് ഇനി വേണ്ടെന്ന് കേന്ദ്ര സർക്കാർ

പരമാവധി ഒരുവര്‍ഷം തടവുശിക്ഷയും പരമാവധി ഒരു ലക്ഷം രൂപ പിഴയും ചുമത്തിക്കൊണ്ടാണ് ഇ സിഗരറ്റ് നിരോധന നിയമം നിലവിൽ വരുന്നത്

United Bank of India, Oriental Bank of Commerce, Punjab National Bank, Syndicate Bank, Canara Bank, Allahabad Bank, Indian Bank, Andhra Bank, Corporation Bank, Union Bank of India, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് പഞ്ചാബ് നാഷണല്‍ ബാങ്ക് സിന്‍ഡിക്കേറ്റ് ബാങ്ക് കനറാ ബാങ്ക് അലഹബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്ക് ആന്ധ്രാ ബാങ്ക് കോര്‍പറേഷന്‍ ബാങ്ക് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ലയനം, ഐഇമലയാളം

ന്യൂഡൽഹി: രാജ്യത്ത് ഇ സിഗരറ്റുകൾ നിരോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ഇന്നുചേർന്ന മന്ത്രിസഭാ യോഗമാണ് ഇ സിഗരറ്റുകളുടെ ഉൽപ്പാദനവും ഇറക്കുമതിയും വിപണനവും തടഞ്ഞുകൊണ്ടുള്ള ഭേദഗതി അംഗീകരിച്ചത്. സ്കൂൾ വിദ്യാര്‍ത്ഥികൾക്കിടയിലും യുവാക്കൾക്കിടയിലും ഇ സിഗരറ്റുകളുടെ ഉപയോഗം വ്യാപകമായി വർധിക്കുന്നുവെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇ സിഗരറ്റുകൾ നിരോധിക്കാൻ തീരുമാനിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ ഇ സിഗരറ്റ് പ്രദര്‍ശിപ്പിച്ചാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അതിന്റെ ദൂഷ്യഫലങ്ങള്‍ വ്യക്തമാക്കിയത്. പരമാവധി ഒരുവര്‍ഷം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും ചുമത്തിക്കൊണ്ടാണ് ഇ സിഗരറ്റ് നിരോധന നിയമം നിലവിൽ വരുന്നത്.

കുട്ടികളും യുവാക്കളും ഒരു സ്റ്റൈൽ എന്ന നിലക്കാണ് ഇ സിഗരറ്റുകൾ ഉപയോഗിക്കുന്നത്. മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ല എന്ന തെറ്റിദ്ധാരണയുടെ പുറത്തും ഇ സിഗരറ്റുകളുടെ ഉപയോഗം വലിയ രീതിയിൽ വർധിച്ചു. ഇന്ത്യയിൽ മാത്രം നാനൂറിലധികം ഇ സിഗരറ്റ് ബ്രാൻഡുകളുണ്ടെന്നും ഇവയിൽ തന്നെ 150 ഫ്ലേവറുകളുടെ സിഗരറ്റുകളുണ്ടെന്നും നിർമല സീതാരാമൻ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Government bans e cigarettes citing health risk to youth

The moderation of comments is automated and not cleared manually by malayalam.indianexpress.com